ഓക്ക്ലാൻഡ്: ന്യൂസിലാൻഡിലെ തൌരങ്ങയിൽ പരി. ജപമാല രാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 31 ബുധനാഴ്ച സെന്റ് മേരീസ് ദേവാലയത്തിൽ കേരള കാത്തോലിക്ക സമൂഖത്തിന്റെ നേതൃത്വത്തിൽ ആഘോഷിക്കും.
ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് സീറോ മലബാർ സഭാ നാഷണൽ കോ ഓർഡിനേറ്റർ റവ. ഫാ. ജോയ് തോട്ടക്കര മുഖ്യകാർമികനാകും. വിശുദ്ധ കുർബാനയെ തുടർന്ന് ജപമാല പ്രദക്ഷണിവും സ്നേഹ വിരുന്നും നടത്തപ്പെടും. വികാരി ഫാ. ജോബിൻ, കണ്‍വീനർ ഷാജി പാപ്പച്ചൻ, തിരുനാൾ കമ്മിറ്റി മെന്പേഴ്സ് മിഥുൻ, ആവിഷ്, ആനന്ദ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്ത്വം നൽകും.
റിപ്പോർട്ട്: തദേവൂസ് മാണിക്ക്യത്താൻ
പരി. ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷം
11:00 PM Oct 30, 2018 | Deepika.com