മെൽബണ്‍: മെൽബണ്‍ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരി. പരുമല തിരുമേനിയുടെ പെരുനാളിന് കൊടിയേറി. ക്ലേറ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചാപ്പലിൽ ഒക്ടോ: 28ന് ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ പ്രാർഥനയോടെ പെരുനാൾ കൊടിയേറ്റു കർമ്മം നിർവഹിച്ചു.
കോബർഗ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലും ക്ലേറ്റൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചാപ്പലിലും നവംബർ ഒന്നിന് വൈകിട്ട് 6.30ന് നമസ്കാരവും തുടർന്ന് വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്. നവംബർ രണ്ട് വെള്ളിയാഴ്ച വൈകിട്ട് 6.30ന് സമർപ്പണ പ്രാർഥന, 7.30ന് സന്ധ്യാ നമസ്കാരം. തുടർന്ന് മധ്സ്ഥ പ്രാർഥന എന്നിവ കത്തീഡ്രൽ പള്ളിയിൽ നടത്തപ്പെടും. നവംബർ മൂന്ന് ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്നു വി. കുർബാനയും കത്തീഡ്രലിൽ ഉണ്ടായിരിക്കുന്നതാണ്.
പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള വിക്ടോറിയായിലെ ഏക ദേവാലയമായ ക്ലേറ്റൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചാപ്പലിൽ വച്ചു പ്രധാന പെരുനാൾ നവംബർ 3, 4 തീയതികളിൽ നടത്തപ്പെടും. മൂന്നിന് വൈകുന്നേരം 6ന് സന്ധ്യാനമസ്കാരം, തിരുവചന ധ്യാനം, പെരുനാൾ പ്രദക്ഷിണം, നേർച്ചവിളന്പ് മുതലായവ ഉണ്ടായിരിക്കുന്നതാണ്. നാലിന് ഞായറാഴ്ച രാവിലെ 7.45ന് പ്രഭാതനമസ്കാരവും തുടർന്ന് വി. കുർബാനയും പെരുനാൾ ശുശ്രൂഷകളും നടത്തപ്പെടും.
പെരുനാൾ പ്രദക്ഷിണം സമാപിക്കുന്പോൾ നേർച്ചവിളന്പും തുടർന്ന് പതിനൊന്നൊടെ ആദ്യഫളപ്പെരുനാളും ഉണ്ടായിരിക്കുന്നതാണ്. മെൽബണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ കാൽനടയായും അല്ലാതെയും പെരുനാളിൽ സംബന്ധിക്കുവാനായി കടന്നുവരും. അന്നേദിവസം കത്തീഡ്രൽ പള്ളിയിൽ വി. കുർബാന രാവിലെ 6.30ന് പ്രഭാത നമസ്കാരത്തെ തുടർന്നു ആരംഭിക്കുന്നതാണ്. ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ, സഹവികാരി റവ. ഫാ. സജു ഉണ്ണൂണ്ണി ഇടവക മാനേജിംഗ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ പെരുനാൾ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു വരുന്നു.
റിപ്പോർട്ട്: തോമസ് പണിക്കർ
മെൽബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ പരി. പരുമല തിരുമേനിയുടെ പെരുനാൾ
10:48 PM Oct 30, 2018 | Deepika.com