ബ്രിസ്ബേൻ : ഓസ്ട്രേലിയൻ പ്രവാസി സമൂഹത്തിലെ സാംസ്കാരിക സൗഹൃദക്കൂട്ടായ്മകൾ വയലാർ ശരത്ചന്ദ്രവർമ്മയുടെ സന്ദർശനത്തിന് വേദിയൊരുക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. നവംബർ ഒന്നു മുതൽ 20 വരെയാണ് വയലാർ ശരത്ചന്ദ്രവർമ്മയുടെ "വയലാർ വസന്തം 18'എന്ന് പേരിട്ടിട്ടുള്ള ഓസ്ട്രേലിയൻ പര്യടനം.
മലയാളിയ്ക്ക് മുഖവര വേണ്ടാത്ത ഒരു നാമധേയമാണ് ന്ധവയലാർന്ധ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇരുനൂറിലധികം കവിതകളും 2000ലധികം ഗാനങ്ങളും ഉപന്യാസങ്ങളും സാമൂഹ്യ ഇടപെടലുകളും നാടകഗാനങ്ങളും കൊണ്ടും കഴിഞ്ഞ ഏഴ് പതിറ്റാണ്ട് മലയാളിയെ അനുഭൂതിയുടെയും ചിന്തയുടെയും സാംസ്കാരിക നവോദ്ധാനത്തിന്റെയും വിസ്തൃതമായ ലോകം പരിചയപ്പെടുത്തികൊടുത്ത നാമധേയമാണ് കവിയും ഗാന രചയിതാവുമായ വയലാർ രാമവർമ്മ . ആ മഹത്തായ പൈതൃകത്തിന്റെ പിന്തുടർച്ച എന്ന നിലയിലാണ് വർത്തമാനകാലത്ത് ഏറെ ശ്രദ്ധേയനായ ഗാനരചയിതാവും അദ്ദേഹത്തിന്റെ മകനുമായ വയലാർ ശരത്ചന്ദ്രവർമ്മ അറിയപ്പെടുന്നത്.
നവംബർ 2 വെള്ളിയാഴ്ച്ച വൈകീട്ട് ആറിന് അഡ്ലയ്ഡിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയോടെ വയലാർ എന്ന മലയാളിയുടെ പൈതൃകത്തെ ഓസ്ട്രലിയൻ മലയാളി സമൂഹത്തിന്റെ ഓർമ്മകളിൽ ഒരിയ്ക്കൽ കൂടി എത്തിയ്ക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിയ്ക്കും.
"വയലാർ വസന്തം 18' ഗാനരചയിതാവ് വയാലാർ ശരത്ചന്ദ്രവർമ്മയുടെ ഓസ്ട്രേലിയൻ പര്യടനം
10:23 PM Oct 29, 2018 | Deepika.com