മെൽബണ്‍: ഗ്ലോബൽ മലയാളി കൗണ്‍സിൽ ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്ലോബൽ ഫാമിലി സംഗമം മുൻമന്ത്രിയും എംഎൽഎയുമായ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ മലയാളി കൗണ്‍സിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മോൻസ് ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. ഗ്ലോബൽ മലയാളി കൗണ്‍സിൽ ഓഷ്യാന കമ്മിറ്റിയുടെ പ്രസിഡന്റ് വർഗീസ് പൈനാടത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ മലയാളി കൗണ്‍സിൽ ഓസ്ട്രേലിയുടെ കമ്മിറ്റിയുടെ പ്രസിഡന്റ് റെജി പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മെൽബണിൽ വച്ചു നടത്താൻ പോകുന്ന ഗ്ലോബൽ മീറ്റ് 2019 ന്റെ കരട് രേഖ സ്റ്റീഫൻ ഓക്കാട്ട് അവതരിപ്പിച്ചു.
മെൽബണിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികളായ ജോഷ്വാ മാത്യു, അനിൽ പുല്ലക്കാട്ട്, തന്പി ചെമ്മനം, അജി ചാണ്ടി, ഡേവിസ് പാല എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്ലോബൽ മലയാളി കൗണ്‍സിൽ ഓസ്ട്രേലിയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഷാജൻ ജോർജ് സ്വാഗതവും സെക്രട്ടറി അലക്സ് കുന്നത്ത് നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ ഗ്ലോബൽ ഫാമിലി സംഗമത്തിനു സമാപനമായി.
റിപ്പോർട്ട്: റെജി പാറയ്ക്കൽ
ഗ്ലോബൽ ഫാമിലി സംഗമം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു
10:33 PM Oct 15, 2018 | Deepika.com