ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുടെ ഓസ്ട്രേലിയൻ സന്ദർശനം 18 മുതൽ

12:26 AM Oct 11, 2018 | Deepika.com
സിഡ്നി: കേരളത്തിന്‍റെ പുനർ നിർമിതിക്കായി കേരള ഗവൺമെന്‍റന്‍റെ നേതൃത്വത്തിൽ സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം കേരള ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓസ്ടേലിയയിൽ സന്ദർശനം നടത്തുന്നു.

ഓസ്ട്രേലിയായിലെ പ്രധാന നഗരങ്ങളായ സിഡ്നി, മെൽബൺ എന്നിവിടങ്ങളിലാണ് ധന ശേഖരണ പരിപാടി. ഒക്ടോബർ 19, 20 തീയതികളിൽ സിഡ്നിയിലും 21 - ന് മെൽബണിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മന്ത്രി, സംഘാനാ പ്രതിനിധികളുമായും വിശിഷ്ട വ്യക്തികളുമായും കൂടിക്കാണുകയും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ഫണ്ടുകൾ ഏറ്റുവാങ്ങുകയും ചെയ്യും. ഗവൺമെന്‍റിന്‍റെ ഔദ്യാഗിക ക്ഷണപ്രകാരമുള്ള പൊതു പരിപാടിയിൽ ടാസ്മാനിയൻ തലസ്ഥാനമായ ഹോബാർട്ടിലും മന്ത്രി പങ്കെടുക്കും.

നവകേരള സ്രഷ്ട്ടിക്കായുള്ള ഈ ഉദ്യമത്തിൽ മുഴുവൻ അസോസിയേഷനുകളും വ്യക്തികളും പങ്കാളികളാകണമെന്ന് ലോക കേരള സഭാംഗം വിഎസ്. അമേഷ്കുമാർ അഭ്യർഥിച്ചു.