മെൽബണ്‍ : ആദ്യകാല മലയാളിയും മലയാളി അസേസിയേഷന്റെ തുടക്കക്കാരനുമായിരുന്ന ടോം ജോർജിന്റെ ഭാര്യ മേരി ജോർജി(കുഞ്ഞുമോൾ)ന്റെ മൃതശരീരം ഒക്ടോബർ 3 ബുധനാഴ്ച വൈകീട്ട് 6 മുതൽ 8 വരെ ഡോങ്കാസ്റ്ററിലുളള ടോബിൻ ബ്രദേഴ്സ് ഫ്യൂണറൽ സെന്ററിൽ പൊതു ദർശനത്തിന് വയ്ക്കും. ( 816, Doncaster Road, Doncaster).
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.45 നായിരുന്നു മേരി ജോർജിന്റെ അന്ത്യം. വെർമണ്ട് എജ്ഡ് കെയറിന്റെ മാനേജിഗ് ഡയറക്ടറായിരുന്നു. സംസ്കാരം ഒക്ടോ: 4 വ്യാഴാഴ്ച 12.30 ന് മെൽബണ്‍ സെമിത്തേരിയിൽ നടത്തപ്പെടും. ( College Crescent | Parkville ). മക്കൾ: ഗാരി , ജെറി. മരുമക്കൾ: ശാന്താൾ, പ്രീത.
ജോർജിന്റെ പെട്ടെന്നുണ്ടായ വേർപാടിൽ വിക്ടോറിയാ മലയാളി അസോസിയേഷനും മലയാളി അസോസിയേഷൻ ഓഫ് സീനിയേഴ്സും മറ്റ് മലയാളി സംഘടനകളും അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് ഒട്ടനവധി സഹായങ്ങൾ നൽകിയ ഏവരുടെയും കുഞ്ഞുമോളാന്റിയുടെ വിയോഗം മലയാളികൾക്ക് തീരാദുഖമാണെന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു.
മേരി ജോർജിന്റെ പൊതുദർശനം ബുധനാഴ്ച 6ന് ഡോങ്കാസ്റ്ററിൽ
08:08 PM Oct 01, 2018 | Deepika.com