മെൽബണ്‍: കരിങ്കുന്നം എന്ന കൊച്ചുഗ്രാമത്തിൽ നിന്നും മെൽബണിൽ കുടിയേറിയ കരിങ്കുന്നക്കാരുടെ നാലാമത് സംഗമം നവംബർ മൂന്നിന് റോവില്ലയിലെ ടെയിലേഴ്സ് ലാനിൽ വച്ചു നടത്തുവാനുള്ള ആരവം മുഴങ്ങി കഴിഞ്ഞു. ഇത്തവണത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ജിജോ ചവറാടന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. വർണാഭമായ കലാസന്ധ്യ അണിയിച്ചൊരുക്കാൻ സീനാ ബിജി കാരു പ്ലാക്കലിന്റെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി കഴിഞ്ഞു.
ഗൃഹാതുരത്വത്തിലൂന്നിയ കാലത്തെ സ്മരണകൾ പങ്കുവയ്ക്കാനും മെൽബണിലെ കരിങ്കുന്നക്കാർ തമ്മിലുള്ള സ്നേഹ ബന്ധം ഉൗട്ടിയുറപ്പിക്കാനും ഇത്തരം കൂട്ടായ്മകൾക്ക് കഴിയുമെന്ന് സ്റ്റീഫൻ കാരു പ്ലാക്കലും റ്റിജോ കരിംകുറ്റിയിലും അഭിപ്രായപ്പെട്ടു. മെൽബണിലെ മുഴുവൻ കരിംകുന്നക്കാരെയും ഒരു പുത്തൻ സ്നേഹഗാഥ രചിക്കാൻ റോവില്ലയിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് ജിജോ ചവറാടൻ അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
കരിങ്കുന്നം എന്റെ ഗ്രാമം നാലാമത് സംഗമം മെൽബണിൽ
10:00 PM Sep 21, 2018 | Deepika.com