സ​ണ്‍​ഷൈ​ൻ കോ​സ്റ്റ് കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ന​ൽ​കി

11:28 PM Sep 04, 2018 | Deepika.com
സ​ണ്‍​ഷൈ​ൻ കോ​സ്റ്റ്: മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ​ണ്‍​ഷൈ​ൻ കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ​വ​ർ​ഷം ന​ട​ത്തു​വാ​നി​രു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി കേ​ര​ള​ത്തി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​യാ​ളു​ക​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​വു​വാ​ൻ തീ​രു​മാ​നി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സ​മാ​ഹ​രി​ച്ച തു​ക​യും അം​ഗ​ങ്ങ​ൾ ന​ൽ​കി​യ തു​ക​യു​ടെ​യും ആ​ദ്യ​ഗ​ഡു​വാ​യ മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഫ്ളൈ ​വേ​ൾ​ഡ് ട്രാ​വ​ൽ​സ് ആ​ന്‍റ് മ​ണീ​സ് സി​ഇ​ഒ റോ​ണി ജോ​സ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍​സ്സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ജോ​ബി​ഷ് ലൂ​ക്കാ, സ​ണ്ണി ജോ​ർ​ജ്, ഫ്ലൈ ​വേ​ൾ​ഡ് ട്രാ​വ​ൽ​സ് പി​ആ​ർ​ഒ പി​യാ​ഷ് ര​മേ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ കൈ​മാ​റി. തു​ട​ർ​ന്നും വി​പു​ല​മാ​യ ഫ​ണ്ട് സ​മാ​ഹ​ര​ണ​വു​മാ​യി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.