ആമിയ ഈദ് പ്രളയ ബാധിതർക്കൊപ്പം

11:22 PM Aug 27, 2018 | Deepika.com
മെൽബൺ: കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ വിക്ടോറിയ (AMIA VIC) സംഘടിപ്പിച്ച ഈദ് കൂട്ടായ്മ 14000 ഡോളർ (Rs 7,14,000) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചു.

നാട്ടിലെ പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായിക്കാൻ തയാറാകണമെന്ന് പ്രഖ്യാപിച്ചപ്പോഴേക്കും കുട്ടികൾ സ്വരൂപിച്ചു കൂട്ടിയ അവരുടെ സ്വന്തം സമ്പാദ്യത്തിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുന്നോട്ട് വന്നത് മറ്റുള്ളവർക്ക് പ്രചോദനമായി.

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കളക്ഷന് സഹോദരൻ നയീഫ് മഹൽ നേതൃത്വം നൽകി. കാര്യാ പരിപാടി സഹോദരൻ മുഹാസിൻ ബഷീർ നിയന്ത്രിച്ചു.

കേരള ജനതയുടെ ദുരിതത്തിൽ പ്രവാസികളായ നമുക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കളക്ഷൻ ഓഗസ്റ്റ് 31 വരേക്ക് നീട്ടുകയും എല്ലാ നല്ലവരായ മനുഷ്യ സ്നേഹികളും അകമഴിഞ്ഞ് സംഭാവന നൽകിക്കൊണ്ട് ഈ ഉദ്യമം വിജയിപ്പിക്കണമെന്നും പ്രസിഡന്‍റ് ഡോ. ഷെരിഫ് കല്ലട്ക്ക പറഞ്ഞു.

റിപ്പോർട്ട് : ബാബു തൂന്പത്ത്