മെൽബണ്: പ്രളയക്കെടുതിയിൽ ദുരിതമക്കുഭവിക്കന്നവർക്ക് അവശ്യസാധനങ്ങളും സാന്പത്തിക സഹായവും നൽകുന്നതിനുവേണ്ടി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി നോർത്ത്സൈഡ് മലയാളി കമ്മനണിറ്റി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള "കൈരളിക്കൊരു കൈത്താങ്ങ്’ ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ 11 മുതൽ ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ വച്ചു നടക്കും.
ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ മലയാളി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന, ക്രേഗിബേണ് കേന്ദ്രമായി പ്രവർത്തിക്കുന്ന നോർത്ത്സൈഡ് മലയാളി കമ്മണ്ടണിറ്റി ക്ലബിന്റെ 10-ാം ഓണോഘോഷം ലളിതമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ ചാരിറ്റി പരിപാടിയിൽ കലാഭവൻ നവാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ’കൈരളിക്കൊരു കൈത്താങ്ങ് ’ എന്ന ഈ ചാരിറ്റി പരിപാടിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും, എൻഎംസിസി ഫ്ളഡ് റിലീഫ് ഫണ്ടിലൂടെ ശേഖരിച്ചു കൊണ്ടിരിക്കുന്ന തുകയും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
എൻഎംസിസിയുടെ നേതൃത്വത്തിൽ വിവിധ ക്യാന്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ ഓഗസ്റ്റ് 20 മുതൽ വിതരണം ചെയ്തു തുടങ്ങി. കേരളത്തിൽ അവധിക്കു പോയിരിക്കുന്ന ക്ലബ് അംഗങ്ങളും ബന്ധുക്കളും വഴി ക്യാന്പ് ഡയറക്ടേഴ്സിന്റെ നിർദ്ദേശപ്രകാരം അവശ്യ വസ്തുക്കൾ വിവിധ ക്യാന്പുകളിൽ നേരിട്ടെത്തിച്ചുകൊണ്ടിരിക്കുകയാണ്. വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതകയത്തിലായിരിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാൻ "കൈരളിക്കൊരു കൈത്താങ്ങ്’ എന്ന പരിപാടിയുമായി സഹകരിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എൻഎംസിസി പ്രസിഡന്റ് ഡെന്നി തോമസ് അറിയിച്ചു.
എൻഎംസിസി ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്നവർ ബാങ്ക് അക്കൗണ്ട് നന്പറോ വെബ്സൈറ്റ് ലിങ്കൊ ഉപയോഗിക്കാം.
Bank : Commonwealth bank
Account Name : Northside Malayalee Communtiy Club Inc.
BSB : 063 875
Account No. : 1035 3569
https://www.mycause.com.au/page/183729/nmcc-do-for-kerala
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
എൻഎംസിസിയുടെ "കൈരളിക്കൊരു കൈത്താങ്ങ്’ ഓഗസ്റ്റ് 25 ശനിയാഴ്ച
12:45 AM Aug 25, 2018 | Deepika.com