ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷൻ കാൻഡിൽ ലൈറ്റ് വിജിൽ സംഘടിപ്പിക്കുന്നു. കേരളത്തിൽ മഹാപ്രളയ ദുരിതത്തിൽ അകപ്പെട്ട സഹോദരി സഹോദരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണു വിജിൽ സംഘടിപ്പിക്കുന്നതും സംഭാവന സ്വീകരിക്കുന്നതും. ഓഗസ്റ്റ് 25 ശനിയാഴ്ച വൈകിട്ട് 6 ന് കേഡ്രോണ് വാവൽ സർവീസസ് ക്ലബ് ഗ്രൗണ്ട്സിൽ വച്ചാണ് വിജിൽ സംഘടിപ്പിക്കുന്നതെന്നു പ്രസിഡന്റ് രജനി നായർ, സെക്രട്ടറി വിനി ഹോർമീസ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജോളി കരുമത്തി
ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ വിജിൽ 25ന്
12:31 AM Aug 25, 2018 | Deepika.com