മെൽബണ്‍: മെൽബണ്‍ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ പ്രധാന പെരുന്നാളായ ദൈവമാതാവിന്റെ പെരുനാൾ ഓഗസ്റ്റ് 19 മുതൽ 26 വരെ വികാരി ഫാ. പ്രദീപ് പൊന്നച്ചൻ, സഹവികാരി ഫാ. സജു ഉണ്ണൂണി എന്നിവരുടെ നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെടും.
19 ഞായറാഴ്ച വി. കുർബാനന്തരം ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ കൊടിയേറ്റു നടത്തി. ശനിയാഴ്ച വൈകിട്ട് 6.30ന് പെരുന്നാൾ സന്ധ്യാനമസ്കാരം തുടർന്ന്, പ്രദക്ഷിണം, ധ്യാന പ്രസംഗം. 26 ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം തുടർന്നു വി. കുർബാന, പ്രദക്ഷിണം ആശീർവാദം, സണ്ഡേസ്കൂളിൽ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും മർത്തമറിയം സമാജംഗ വിജയികൾക്കും സമ്മാനദാനം, നേർച്ചവിളന്പ്, തുടർന്നു ഇടവകയുടെ ആദ്യഫല പെരുനാൾ എന്നിവ നടക്കും. എല്ലാവരും നേർച്ച കാഴ്ചകളോടു കൂടി വന്നു അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ ആഹ്വാനം ചെയ്തു.
കേരളത്തിൽ പ്രളയ കെടുതികൾ അനുഭവിക്കുന്നവർക്കുള്ള ധനശേഖരണം നടന്നു വരുന്നു. ആദ്യ ഫലപെരുന്നാളിൽ നിന്നും ഒരു നിശ്ചിത ശതമാനവും ദുരിതാശ്വാസ ശേഖരണത്തിലേക്ക് കൊടുക്കുന്നതാണ്. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
വിശദ വിവരങ്ങൾക്ക് +61 3 9383 7944
റിപ്പോർട്ട്: തോമസ് പണിക്കർ
പരി. ദൈവമാതാവിന്റെ പെരുനാൾ മെൽബണ്‍ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ
08:01 PM Aug 19, 2018 | Deepika.com