സിഡ്നി: കർക്കിടകത്തിന്റെ ചേലകൾ മാറ്റി ചിങ്ങനിലാവിന്റെ കസവു ചേലയുമുടുത്തു ഓണം പടി കടന്നെത്തുന്പോൾ സിഡ്നിയിലെ നോർത്ത് വെസ്റ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള ഫ്രണ്ട്സ് ക്ലബും ഓണാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങി. ആറാം വർഷത്തിലേക്കു കടക്കുന്ന ക്ലബിന്റെ ഓണാഘോഷ പരിപാടികൾ പൂർവാധികം ഭംഗിയായി കൊണ്ടാടുവാൻ വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഓഗസ്റ്റ് 18 ശനിയാഴ്ച വൈകിട്ട് കെല്ലിവിൽ ഹൈസ്കൂൾ അങ്കണത്തിലാണ് ആഘോഷങ്ങളുടെ കൊടിയിറക്കമായ കലാസാംസാകാരിക പരിപാടികളും ഓണസദ്യയും നടക്കുക. ന്യൂ സൗത്ത്വെയിൽസ് മൾട്ടി കൾച്ചറൽ മിനിസ്റ്റർ റേ വില്യംസാണ് ഈ വർഷത്തെ മുഖ്യാഥിതി. വൈവിധ്യമാർന്ന കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷം വിജയകരമായി പരീക്ഷിച്ച റാഫിൾ ഡ്രോ ഈ വർഷവും ഉണ്ടായിരിക്കുന്നതാണന്നും സംഘാടകർ അറിയിച്ചു. എൻട്രി ടിക്കറ്റുകൾ ആവശ്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സ്റ്റെനി 0488878369, ലിജോ 0416833400, ജിനി 0406596186
റിപ്പോർട്ട്: ജെയിംസ് ചാക്കോ
കേരള ഫ്രണ്ട്സ് ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 18ന്
09:41 PM Aug 09, 2018 | Deepika.com