മെൽബണ്‍: സെൻറ് മേരീസ് പാരീഷ് മെൽബണ്‍ വെസ്റ്റ് പാരീഷ് ഡേ "സാന്തോം 2018' മെൽബണ്‍ സീറോ മലബാർ രൂപതവികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജൂലൈ 28നു നടന്ന പരിപാടിയിൽ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ വർണാഭമായി .
ഫാ. ജോണ്‍ ഹീലി, ലവേർട്ടൻ പാരീഷ് വികാരി, ഫാ. എബ്രഹാം നടുകുന്നേൽ, സെൻറ് മേരീസ് പാരീഷ് മെൽബോണ്‍ വെസ്റ്റ് വികാരി, ഇടവക ട്രുസ്റ്റികളായ പോൾചാണ്ടി, ജോസി ജോസഫ്, എബ്രഹാം കൊച്ചുപുരക്കൽ, നെൽസണ്‍ ദേവസിയ, ഫ്രാൻസിസ് ദേവസിയ, പ്രോഗ്രാം കണ്‍വീനർ മൊൻസി അഗസ്റ്റിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
"സാന്തോം 2018' വർണാഭമായി
09:56 PM Aug 08, 2018 | Deepika.com