റ്റുവുന്പ തിരുനാൾ ഓഗസ്റ്റ് അഞ്ചിന്

10:17 PM Aug 02, 2018 | Deepika.com
റ്റുവുന്പ: റ്റുവുന്പ സെന്‍റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വർഗാരോപണതിരുനാൾ ഓഗസ്റ്റ് അഞ്ചിന് (ഞായർ) ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് റ്റുവുന്പ ഹോളി നേയ്മ ദേവാലയത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, ചെണ്ടമേളം, ഗാനമേള, മാജിക് ഷോ, സ്നേഹവിരുന്ന് എന്നിവ അരങ്ങേറും.

ഫാ. തോമസ് അരീക്കുഴിയുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി.