ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവക ആണ്ടുതോറും ആഘോഷിക്കുന്ന സംയുക്ത തിരുനാളിന് ജൂലൈ 28 ശനിയാഴ്ച 6.30ന് കോടിയേറ്റുന്നതോടെ തുടക്കമാകും. തുടർന്ന് ലദീഞ്ഞ്, പ്രസുദേന്തിവാഴ്ചയും വി. കുർബാനയും, നൊവേനയും. ശുശ്രൂഷകൾക്ക് ഫാ. വർഗീസ് വാവോലിൽ, ഫാ. ജോണ്‍ പനന്തോട്ടം നേതൃത്വം നൽകും.
ജൂലൈ 29 ഞായർ ആഘോഷമായി തിരുനാൾ സമൂഹബലി, പ്രദക്ഷിണം. സ്നേഹവിരുന്ന്. തിരുനാൾ ശുശ്രൂഷകൾക്ക് ഫാ. ഡാന്റ്സ് തോട്ടത്തിൽ, ഫാ. ജിയോ ഫ്രാൻസിസ, ഫാ. തോമസ് അരീക്കുഴി എന്നിവർ നേതൃത്വം നൽകും. ഇടവക വികാരി ഫാ. എബ്രഹാം കഴുന്നടിയിൽ, ട്രസ്റ്റിമാരായ ജോർജ് വർക്കി, ജേക്കബ് പുളിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകുന്ന പാരീഷ് കൗണ്‍സിലും തിരുനാൾ കമ്മിറ്റിയും ചേർന്നു ഒരുക്കങ്ങൾ പൂർത്തിയാക്കി. സംയുക്ത തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റിയുടെ കരിമരുന്ന്, കലാ പ്രകടനവും സംഘടിപ്പിക്കും.
റിപ്പോർട്ട്: ജോളി കരുമത്തി
ബ്രിസ്ബേൻ സംയുക്ത തിരുനാളിന് ശനിയാഴ്ച തുടക്കമാകും
11:00 PM Jul 27, 2018 | Deepika.com