ബ്രിസ്ബേൻ: ബ്രിസ്ബേൻ സംയുക്ത തിരുനാളിനോടനുബന്ധച്ചു സെന്റ് അൽഫോൻസാ കാത്ലിക് കമ്യൂണിറ്റി എല്ലാവർഷവും നടത്തിവരുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവൽ "ദർശനം 2018' ജൂലൈ 21 ശനിയാഴ്ച വൈകിട്ട് 5 മുത്ൽ 9. 30 വരെ ചെംസൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ നടക്കപ്പെടും.
വിവിധ ക്രിസ്തീയ സഭാ സമൂഹങ്ങൾ പങ്കെടുക്കുന്ന സംഘഗാനങ്ങൾ, ബൈബിൾ നാടകങ്ങൾ, നൃത്തങ്ങൾ ഉൾപ്പെടുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. മൾട്ടികൾച്ചറൽ ഫെസ്റ്റിവലിനോടനുബന്ധമായി വിവിധ ഭക്ഷണ സ്റ്റാളുകളും പ്രവർത്തിക്കും.
പോഗ്രാം കോർഡിനേറ്റമാരായ ജോസഫ് കുരിയൻ, അസിൻ പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങൾക്കായുള്ള ഒരുക്കങ്ങളിലാണ്. മൾട്ടി കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംയുക്ത തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു സെന്റ് അൽഫോൻസാ കാത്ലിക് കമ്യൂണിറ്റിയുടെ കരിമരുന്ന് പ്രയോഗവും കലാ പ്രകടനവും സംഘടിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ജോളി മരുമത്തി(പ്രസിഡന്റ്)- 0423273295
ജോസഫ് കുരിയൻ(സെക്രട്ടറി)- 0452525022
റിപ്പോർട്ട്: ജോളി കരുമത്തി
മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ "ദർശനം 2018' ജൂലൈ 21 ശനിയാഴ്ച
10:50 PM Jul 13, 2018 | Deepika.com