+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വർഷങ്ങൾ വീ​ല്‍​ചെ​യ​റി​ല്‍ ആ​യി​രു​ന്ന യു​വ​തി വി​വാ​ഹദി​വ​സം വ​ര​ന് അ​രി​കി​ലേ​ക്ക് ന​ട​ന്നുനീ​ങ്ങു​ന്ന കാ​ഴ്ച; വീ​ഡി​യോ

വി​വാ​ഹ​ദി​നം എ​ന്ന​ത് മി​ക്ക​വ​ര്‍​ക്കും പ്രാ​ധാ​ന്യ​മു​ള്ള ഒ​ന്നാ​ണ​ല്ലൊ. പ​ല​രും അ​ത് അ​വി​സ്മ​ര​ണീ​യമാ​ക്കാ​ന്‍ പ​ല കാ​ര്യ​ങ്ങ​ളും ഒ​രു​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ചെ​ല്‍​സി ഹി​ല്‍ എ​ന്ന യു​വ​തി​യു​
വർഷങ്ങൾ വീ​ല്‍​ചെ​യ​റി​ല്‍ ആ​യി​രു​ന്ന യു​വ​തി വി​വാ​ഹദി​വ​സം വ​ര​ന് അ​രി​കി​ലേ​ക്ക് ന​ട​ന്നുനീ​ങ്ങു​ന്ന കാ​ഴ്ച; വീ​ഡി​യോ
വി​വാ​ഹ​ദി​നം എ​ന്ന​ത് മി​ക്ക​വ​ര്‍​ക്കും പ്രാ​ധാ​ന്യ​മു​ള്ള ഒ​ന്നാ​ണ​ല്ലൊ. പ​ല​രും അ​ത് അ​വി​സ്മ​ര​ണീ​യമാ​ക്കാ​ന്‍ പ​ല കാ​ര്യ​ങ്ങ​ളും ഒ​രു​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ചെ​ല്‍​സി ഹി​ല്‍ എ​ന്ന യു​വ​തി​യു​ടെ വി​വാ​ഹ ദി​നം ഒ​രി​ക്ക​ലും അ​വി​ടെ​ക്കൂ​ടി​യ ആ​ര്‍​ക്കും​ത​ന്നെ മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​ന്നാ​യി മാ​റിയിരിക്കുകയാണ്.

അ​തി​നു​കാ​ര​ണം ഏ​റെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ രം​ഗ​ങ്ങ​ള്‍​ക്കാ​യി​രു​ന്നു അ​വ​ര്‍ സാ​ക്ഷ്യം വ​ഹി​ച്ച​ത്. 29വ​യ​സു​കാ​രി​യാ​യ ചെ​ല്‍​സി ക​ഴി​ഞ്ഞ 11വ​ര്‍​ഷ​മാ​യി വീ​ല്‍​ചെ​യ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ആ​ളാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ വ​ധു​വാ​യ ചെ​ല്‍​സി ഹി​ല്‍ ഒ​രു വീ​ല്‍​ചെ​യ​റി​ല്‍ ഇ​രി​ക്കു​ന്ന​താ​യി കാ​ണാം.

വ​ര​നാ​യ ജെ​യ് ബ്ലൂം​ഫീ​ല്‍​ഡ് കു​റ​ച്ച​ക​ലെ​യാ​യി കാ​ത്തു നി​ല്‍​ക്കു​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​നി​ല്‍​ക്കു​ന്ന​തും ദൃശ്യങ്ങളിൽ കാണാം.

എ​ന്നാ​ല്‍ എ​ല്ലാ​വ​രേ​യും ഞെ​ട്ടി​ച്ച് യു​വ​തി വീ​ല്‍​ചെ​യ​റി​ല്‍​നി​ന്നും ആ​യാ​സ​പ്പെ​ട്ട് എ​ഴു​ന്നേ​ല്‍​ക്കു​ക​യാ​ണ്. ലെ​ഗ് ബ്രേ​സു​ക​ളും വാ​ക്ക​റും ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​ല്‍​സി എ​ഴു​ന്നേ​ല്‍​ക്കു​ന്ന​ത്. പി​ന്നീ​ട് ഹി​ല്‍ ത​ന്‍റെ പി​താ​വി​നൊ​പ്പം വേ​ദി​യി​ലേ​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്.

തന്‍റെ വ​ധു​വാ​യ ഹി​ല്‍ ഇ​ട​നാ​ഴി​യി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന ആ ​കാ​ഴ്ച ജെ​യ് ഞെ​ട്ട​ലോ​ടെ ആ​ണ് നോ​ക്കി​കാ​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തിന്‍റെ ക​ണ്ണു​ക​ള്‍ നി​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

വൈ​റ​ലാ​യി മാ​റി​യ ഈ ​കാ​ഴ്ചയ്ക്ക് നി​ര​വ​ധി ക​മന്‍റു​ക​ള്‍ ല​ഭി​ച്ചു. "സ്‌​നേ​ഹം ഏ​റ്റ​വും മി​ക​ച്ച ഔ​ഷ​ധ​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.