വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേനിനെ തേടി പുതിയ ഒരു അതിഥി എത്തി. പെണ്‍കുഞ്ഞാണ് കക്ഷി. മുപ്പതു വർഷത്തിനിടെ, ഒരു ഉന്നത പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നൽകുന്ന ആദ്യ ലോക നേതാവാണ് ജസീന്ത. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.45-നായിരുന്നു പുതിയ അതിഥിയുടെ പിറവി.
താൻ അമ്മയായ വിവരം ജസീന്ത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കുഞ്ഞും താനും ഒക് ലൻഡ് സിറ്റി ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്നും ജസീന്ത അറിയിപ്പിൽ പറയുന്നു.
മുപ്പത്തിയേഴുകാരിയായ ജസീന്ത കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ന്യൂസിലൻഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഡോക്കുമെന്ററി അവതാരകൻ ക്ലാർക്ക് ഗേയ്ഫോഡാണ് ഭർത്താവ്. ജസീന്ത ആറാഴ്ചത്തെ വിശ്രമത്തിലായതിനാൽ ഉപപ്രധാനമന്ത്രി വിൻസ്റ്റണ്‍ പീറ്റേഴ്സ് ആണ് ഇവരുടെ ചുമതല നിർവഹിക്കുന്നത്.
ന്യൂസിലൻഡ് പ്രധാനമന്ത്രിക്ക് പുതിയ അതിഥി
07:54 PM Jun 21, 2018 | Deepika.com