+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മൃദു ഭാവേ ദൃഢ കൃത്യേ': റോഡിലെ വെള്ളക്കെട്ടിനെ "കെട്ടുകെട്ടിച്ച' പോലീസുദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ക്ക് കൈയടി

പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് നല്‍കുന്ന സേവനം ചെറുതല്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അവര്‍ കാവല്‍ നില്‍ക്കുന്നു. പ്രകൃതി പോലും മനുഷ്യന് എതിരായി നില്‍ക്കുമ്പോഴും അവര്
പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് നല്‍കുന്ന സേവനം ചെറുതല്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അവര്‍ കാവല്‍ നില്‍ക്കുന്നു. പ്രകൃതി പോലും മനുഷ്യന് എതിരായി നില്‍ക്കുമ്പോഴും അവര്‍ കര്‍മനിരതരാണ്. ഇവര്‍ സേവനം നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പലപ്പോഴും വൈറലാകാറുമുണ്ട്.

അത്തരത്തില്‍ ഹൈദരാബാദില്‍ നിന്നും വന്ന ഒരു വീഡിയോ എക്‌സില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹൈദരാബാദിലെ സൗത്ത് വെസ്റ്റ് സോണിന് സമീപമുള്ള ടൊലിചോവ്കി ഫ്‌ളൈഓവറിന് സമീപം ശക്തിയായി മഴ പെയ്യുകയാണ്. റോഡില്‍ വെള്ളം നിറഞ്ഞൊഴുകുന്നു. വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഈ സമയത്ത് വെള്ളം റോഡില്‍ കരകവിഞ്ഞ് ഒഴുകാതിരിക്കാന്‍ സമീപത്തുള്ള മാന്‍ഹോളിന്‍റെ മൂടിയുടെ ഭാഗത്തുള്ള മാലിന്യം പോലീസ് നീക്കം ചെയ്യുകയാണ്.

ധനലക്ഷ്മി എന്ന ഉദ്യോഗസ്ഥയും മറ്റ് രണ്ട് പേരുമാണ് ഇത് ചെയ്യുന്നതെന്ന് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിലുണ്ട്. ഹൈദരാബാദ് പോലീസിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സെപ്റ്റംബർ അഞ്ചിന് പങ്കുവെച്ച വീഡിയോ ഇതിനോടകം 2.56 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. ശക്തമായ മഴയ്ക്കിടയില്‍ ഒട്ടേറെ മാലിന്യം ഒഴുകിവരുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ വന്നതിന് പിന്നാലെ ഒട്ടേറെ പേര്‍ ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദവുമായി എത്തി.



ഇവരുടെ കൃത്യമായ ഇടപെടലില്ലായിരുന്നുവെങ്കില്‍ റോഡില്‍ വെള്ളം നിറയുമായിരുന്നുവെന്നും നെറ്റിസണ്‍സിനിടയില്‍ നിന്നും പ്രതികരണം എത്തിയിരുന്നു. ഇതാണ് പോലീസ്, അഭിനന്ദനങ്ങള്‍, നിങ്ങള്‍ ഏവര്‍ക്കും മാതൃകയാണ് എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തിയിരുന്നു. ഈ റോഡ് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണന്നും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.