ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങുന്ന ഫ്രഞ്ച് നിരയിലേക്കു സൂപ്പർ താരം കരീം ബെൻസേമ തിരിച്ചെത്തിയേക്കും. ബെൻസേമയ്ക്കു ഫൈനലിനു പോകാൻ റയൽ മാഡ്രിഡ് അനുമതി നൽകി. എന്നാൽ, ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഫ്രഞ്ച് നിരയിൽ ബെൻസേമയുമുണ്ടായിരുന്നു.
പിന്നീട്, പരിക്കിനെത്തുടർന്നു ടീമിൽനിന്നു പുറത്തായി. താരം ക്യാന്പ് വിട്ടെങ്കിലും
ദെഷാംപ് പകരക്കാരനെ ടീമിലെടുത്തില്ല.
സ്ക്വാഡിലുള്ളതുകൊണ്ടു താരത്തിനു ഫൈനലിൽ വേണമെങ്കിൽ ഫ്രഞ്ച് ടീമിനൊപ്പം ചേരാം.
ഫ്രാൻസ് ലോകകപ്പ് കിരീടം നേടുകയാണെങ്കിൽ ബെൻസേമയെക്കൂടി അതിൽ പങ്കാളിയാ
ക്കാനാണു ഫ്രാൻസിന്റെ നീക്കമെന്നാണു സൂചന.
മൊറോക്കോയ്ക്കെതിരായ സെമി ഫൈനലിനു ശേഷം ഫ്രഞ്ച് പരിശീലകൻ ദിദിയെ
ദേഷാംപിനോട് ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം
അദ്ദേഹം നൽകിയില്ല.
ബെൻസേമ റിട്ടേണ്‍സ്?
12:04 PM Dec 16, 2022 | Deepika.com