ഈ മൊറോക്കോയെ ഫുട്ബോൾ ലോകം അടുത്തൊന്നും മറക്കില്ല. ലോകകപ്പ് സെമി ഫൈനലിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന ചരിത്രമെഴുതിയാണു ടീം ഖത്തറിൽനിന്നു മടങ്ങുന്നത്. പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിയ കുതിപ്പ്.
തലയെടുപ്പോടെ
ബെൽജിയവും ക്രൊയേഷ്യയും കാനഡയുമുള്ള ഗ്രൂപ്പ് എഫിലാണ് മൊറോക്കോ പോരാട്ടത്തിനിറങ്ങിയത്. ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ ഗോൾരഹിതസമനിലയിൽ തളച്ചു.
രണ്ടാം മത്സരത്തിൽ ബെൽജിയത്തെ രണ്ടു ഗോളിന് അട്ടിമറിച്ചതോടെ മൊറോക്കോയെ ഫുട്ബോൾലോകം ശ്രദ്ധിച്ചുതുടങ്ങി. അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയേയും കീഴടക്കി ഗ്രൂപ്പ് ചാന്പ്യൻമാരായി തലയെടുപ്പോടെ പ്രീ ക്വാർട്ടറിലേക്കു കുതിപ്പ്.
പ്രീ ക്വാർട്ടറിൽ മുൻ ചാന്പ്യന്മാരായ സ്പെയിനിനും മൊറോക്കോയ്ക്കു മുന്നിൽ കാലിടറി; വിജയികളെ തീരുമാനിച്ചതു ഷൂട്ടൗട്ടിൽ.
ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി മൊറോക്കോ പ്രീ ക്വാർട്ടറിൽ കടന്നു. അവിടെ ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർച്ചുഗലിനെ ഞെട്ടിച്ചു; ഏകപക്ഷീയമായ ഒരു ഗോളിന്. ചരിത്രം കുറിച്ച് മൊറോക്കോ സെമിയിൽ. സെമി ഫൈനലിൽ ഫ്രാൻസിനോടു രണ്ടു ഗോളിനു തോറ്റു. എന്നാൽ ഫ്രാൻസിനെയും വിറപ്പിച്ച പ്രകടനത്തോടെയാണു തോൽവി സമ്മതിച്ചത്.
പ്രതിരോധക്കോട്ട
ലോകകപ്പിൽ തോൽവിയറിയാതെ, എതിരാളിയിൽനിന്നു ഗോൾ വഴങ്ങാതെയാണ് മൊറോക്കോ സെമിവരെ എത്തിയത്. സെമിഫൈനലിൽ എത്തുന്നതുവെര വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം; അതും കാനഡയ്ക്കെതിരേ ഒരു സെൽഫ് ഗോൾ.
മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ സെമി ഫൈനലിൽ അവസാനിച്ചു. ഇനി നാളെ നടക്കുന്ന ലൂസേഴ്സ് ഫൈനൽ. കഥ അവസാനിക്കുന്നില്ല. ഖത്തറിൽ മൊറോക്കൻ ജേഴ്സിയണിഞ്ഞ ഒരോ താരവും അഭിമാനത്തോടെ തല ഉയർത്തിത്തന്നെയാണു നാട്ടിലേക്കു മടങ്ങുന്നത്; തിരിച്ചുവരുമെന്ന ഉറപ്പോടെ.