+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെസിയും പടയും വരുന്നു... ചില കണക്കുകള്‍ തീര്‍ക്കാന്‍: ഇങ്ങ് പോര്...!

ലോകം കാത്തിരിക്കുന്ന ക്ലൈമാക്സിലേക്ക് ഇനി മൂന്നുനാള്‍. ഈ ലോകകപ്പിലെ രണ്ട് കരുത്തുറ്റ ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ അര്‍ജന്‍റീനയ്ക്ക് തീര്‍ക്കാന്‍ കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയുടെ കണക്കുണ്ട്. അ
മെസിയും പടയും വരുന്നു... ചില കണക്കുകള്‍ തീര്‍ക്കാന്‍: ഇങ്ങ് പോര്...!
ലോകം കാത്തിരിക്കുന്ന ക്ലൈമാക്സിലേക്ക് ഇനി മൂന്നുനാള്‍. ഈ ലോകകപ്പിലെ രണ്ട് കരുത്തുറ്റ ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ അര്‍ജന്‍റീനയ്ക്ക് തീര്‍ക്കാന്‍ കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയുടെ കണക്കുണ്ട്.

അന്ന് എംബാപ്പെയുടെ ഇരട്ടഗോളില്‍ 4-3-ന് അര്‍ജന്‍റീന ഫ്രാന്‍സിന് മുന്നീല്‍ കീഴടങ്ങി ക്വാര്‍ട്ടറില്‍ പുറത്തായി. അന്നു തലതാഴ്ത്തിയ മെസി ഇന്ന് തല ഉയര്‍ത്തിനില്‍ക്കുന്നുണ്ട്. ആ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങളില്‍ ഒന്നായിരുന്നു അത്.

തീര്‍ക്കാനാണെങ്കില്‍ ആ കണക്ക് ഞായറാഴ്ച തീര്‍ക്കാം. കാരണം ഫോമിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന മെസിയും പടക്കുതിരകളും എന്തിനും തയ്യാറാണ്. എത് പ്രതിരോധ ചുഴലിക്കിടയിലും തങ്ങളുടെ കാലുകളിലേക്ക് പന്ത് എത്തിച്ചുനല്‍കുന്ന വീരനായകന് വിടയേകാന്‍ ലോകകിരീടമല്ലാതെ മറ്റെന്തുണ്ട്...

എന്നാല്‍ എളുപ്പമല്ല കാര്യങ്ങള്‍. പ്രതിരോധം, മധ്യനിര, മുന്നേറ്റം...ഈ ലോകകപ്പില്‍ സമ്പുര്‍ണ ആധിപത്യം പുലര്‍ത്തി കളിക്കുന്നവരാണ് ഫ്രാന്‍സുകാര്‍. നിലവിലെ ചാമ്പ്യന്‍മാര്‍. പക്ഷെ കണക്കുകളില്‍ അല്‍പം മുന്‍തൂക്കം മെസിപടയ്ക്കുണ്ട്. കഴിഞ്ഞ 12 മല്‍സരങ്ങളില്‍ ഈ ടീമുകള്‍ മുഖാമുഖം വന്നപ്പോള്‍ ആറു തവണ വിജയം അര്‍ജന്‍റീനയ്ക്കൊപ്പം നിന്നു. മൂന്നുതവണ ഫ്രാന്‍സിനൊപ്പവും. മൂന്നുമല്‍സരങ്ങള്‍ സമനിലയിലും.

പക്ഷെ കണക്കുകളില്‍ കാര്യമില്ല. ലോകകപ്പാണ്. വമ്പ് കാണിക്കേണ്ടത് ഇവിടെയാണ്... അതുകൊണ്ടുതന്നെയാണ് ഇന്നലെ മത്സരശേഷം അര്‍ജന്‍റീനയെനേരിടാന്‍ പൂര്‍ണമായും സജ്ജരാണെന്ന് ഫ്രാന്‍സ് ടീം കോച്ചും താരങ്ങളും പറഞ്ഞത്.