പകച്ചുപോയി...ക്രൊയേഷ്യയും ഡിഫന്‍ഡര്‍മാരും

12:32 PM Dec 14, 2022 | Deepika.com
ഈ ചിത്രം പറയും കഥ. ഈ ടൂര്‍ണമെന്‍റിലെ എറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ ജോസ്കോ ഗ്വാര്‍ഡിയോള്‍... ഇയാളുടെ വയസ് 20. മെസിക്ക് 36... അറുപതാം മിനുട്ടില്‍ ചീറ്റപ്പുലി കണക്കെ കുതിച്ചുപാഞ്ഞ മെസിയെ തടയാന്‍ പോയിട്ട് ഷോള്‍ഡര്‍ തൊട്ടുനോക്കാന്‍മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.

പകച്ചുപോയിട്ടുണ്ടാകും ക്രൊയേഷ്യന്‍ ഡിഫന്‍ഡറുടെ യുവത്വം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരിക്കുകയാണ് ഗോളിലേക്ക് അവസാനിച്ച ആ അസിസ്റ്റും മാന്ത്രികനുമുന്നിലുള്ള ഡിഫന്‍ഡറുടെ പകപ്പും. ശരിക്കും ആ താരത്തിന്‍റെ കരിയര്‍പോലും നശിപ്പിച്ചല്ലോ മെസി... ആരാധകരുടെ സന്തോഷത്തോടെയുള്ള ആത്മഗതം.