ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബോൾ ഏറ്റവും ആസ്വദിക്കുന്ന പരിശീലകൻ ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രം. നെതർലൻഡ്സിന്റെ ലൂയിസ് വാൻഗാൽ. ലൂയിസ് വാൻഗാൽ അല്പം ചൂടനും കണിശക്കാരനുമാണെന്നാണ് പൊതുവായ നിരീക്ഷണം. എന്നാൽ, ഖത്തറിലെത്തിയ വാൻഗാൽ ആകെ ചിൽ മൂഡിലാണ്.
ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ യുഎസ്എയ്ക്ക് എതിരായ ജയത്തിനുശേഷം നെതർലൻഡ്സ് ടീമിന് ഹോട്ടലിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. ഇരുവശങ്ങളിലായി നെതർലൻഡ്സ് പതാകയുമേന്തി ഓറഞ്ച് നിറത്തിലുള്ള പശ്ചാത്തലമൊരുക്കിയാണ് ക്വാർട്ടർ കഴിഞ്ഞ് ഹോട്ടലിലേക്ക് എത്തിയ ടീമിനെ സ്വീകരിച്ചത്. പശ്ചാത്തല സംഗീതമായി 2010ലെ ലോകകപ്പ്
ഗാനമായ വക്കാ... വക്കാ... മുഴങ്ങി.
കളിക്കാർ ഓരോരുത്തരായി ഡാൻസ് കളിച്ചും ഹോട്ടൽ ജീവനക്കാർ കൈയിൽ കരുതിയ തങ്ങളുടെതന്നെ മുഖംമൂടി കൈയിലേന്തിയുമെല്ലാമാണ് കടന്നുപോയത്. ഏറ്റവും ഒടുവിലായി പരിശീലകൻ വാൻഗാൽ. വക്കാ... വക്കായ്ക്ക് ഒപ്പം ചുവടുവച്ചാണ് വാൻഗാൽ ആ മുഹൂർത്തം ആഘോഷിച്ചത്. കർക്കശക്കാരനായ വാൻഗാലിനെ അറിയുന്നവർക്ക് അതൊരു പുതിയ അനുഭവമായി.
പ്രീക്വാർട്ടറിൽ യുഎസ്എയെ തോൽപ്പിച്ചശേഷം ഡെൻസിൽ ഡംഫ്രിസിന് വാൻഗാൽ മുത്തം നൽകിയതും ശ്രദ്ധേയം. നെതർലൻഡ്സിന്റെ 3-1ന് ജയത്തിൽ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തത് ഡംഫ്രിസ് ആയിരുന്നു. മത്സരശേഷം നടന്ന പ്രസ്കോണ്ഫറൻസിൽ ഡംഫ്രിസിനെ മുക്തകണ്ഠം പ്രശംസിക്കാനും വാൻഗാൽ മറന്നില്ല.
പ്രീക്വാർട്ടറിൽ അർജന്റീനയാണ് നെതർലൻഡ്സിന്റെ എതിരാളി. ഇന്ത്യൻ സമയം വെള്ളി അർധരാത്രി 12.30നാണ് അർജന്റീന x നെതർലൻഡ്സ് ക്വാർട്ടർ.