ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയ്ക്കു സമ്മാനപ്പെരുമഴ. കാഷ് അവാർഡായി 11 കോടി രൂപയും സൗജന്യ വിമാനയാത്രയും കാറും ഉന്നത ജോലിയുമാണ് ഇരുപത്തിമൂന്നുകാരനായ കായിക രാജാവിനുള്ള സമ്മാനങ്ങൾ. കരസേനയുടെ നാലാം രാജ്പുത്താന റൈഫിൾസിലെ സുബേദാറായ നീരജ് ചോപ്രയ്ക്കു വൈകാതെ സ്ഥാനക്കയറ്റം ഉറപ്പാക്കുമെന്നു സൈനിക കേന്ദ്രങ്ങളും അറിയിച്ചു.
നീരജിന് രണ്ടു കോടി രൂപയും മറ്റു മെഡൽ ജേതാക്കൾക്ക് ഓരോ കോടി വീതവും നൽകുമെന്നു ബൈജൂസ് ആപ്പും ഒരു വർഷത്തേക്ക് സൗജന്യ വിമാനയാത്ര നൽകുമെന്ന് ഇൻഡിഗോ എയർലൈൻസും ടോക്കിയോയിലെ എല്ലാ മെഡൽ ജേതാക്കൾക്കും 2025 വരെ സൗജന്യ വിമാനയാത്ര നൽകുമെന്ന് ഗോ ഫസ്റ്റും (പഴയ ഗോ എയർ) പുതിയ മഹീന്ദ്ര എക്സ്യുവി 700 കാർ സമ്മാനിക്കുമെന്ന് സിഇഒ ആനന്ദ് മഹീന്ദ്രയും പ്രഖ്യാപിച്ചു.
നീരജിന് ആറു കോടി രൂപ സമ്മാനവും ഉന്നത സർക്കാർ ജോലിയും നൽകുമെന്ന് ഹരിയാന സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ പഞ്ച്കുളയിൽ അത്ലറ്റിക്സിനായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്നും നീരജിന് താത്പര്യമുണ്ടെങ്കിൽ അദ്ദേഹത്തെ തലവനായി നിയമിക്കുമെന്നും ഹരിയാന സർക്കാർ അറിയിച്ചു.
പഞ്ചാബ് സർക്കാർ രണ്ടു കോടി രൂപയും മണിപ്പുർ സർക്കാർ ഒരു കോടി രൂപയുമാണ് നീരജിന് കാഷ് അവാർഡ് പ്രഖ്യാപിച്ചത്. ബിസിസിഐയും ചെന്നൈ സൂപ്പർ കിംഗ്സും ഓരോ കോടി രൂപ വീതം നീരജിനു നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോക്കി ടീമിന് 1.25 കോടിയും വെള്ളി മെഡൽ നേടിയ മീരാഭായി ചാനുവിനും രവികുമാർ ദഹിയയ്ക്കും 50 ലക്ഷം വീതവും വെങ്കല മെഡൽ ജേതാക്കൾക്ക് 25 ലക്ഷം വീതവും നൽകാനും ബിസിസിഐ തീരുമാനിച്ചു. നീരജിന് ആജീവനാന്ത സൗജന്യ യാത്രയാണു കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ പ്രഖ്യാപിച്ചത്.