ടോക്കിയോ ഒളിന്പിക്സിന് ഇന്ന് കൊടിയിറങ്ങും. അവസാനദിനമായ ഇന്ന് ഇന്ത്യക്ക് മത്സരങ്ങളില്ല. ഒരു ഒളിന്പിക്സിൽ ഇന്ത്യയുടെ ഏറ്റവും അധികം മെഡൽ എന്ന റിക്കാർഡ് ടോക്കിയോയിൽ കുറിച്ചു.
2012 ലണ്ടൻ ഒളിന്പിക്സിൽ രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ആറ് മെഡൽ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ഇത്തവണ ടോക്കിയോയിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡൽ ഇന്ത്യ സ്വന്തമാക്കി.
ഇതോടെ ഇന്ത്യയുടെ ഒളിന്പിക് വേദിയിലെ മെഡൽ നേട്ടങ്ങളുടെ എണ്ണം 35 ആയി. 10 സ്വർണം, ഒന്പത് വെള്ളി, 16 വെങ്കലം.
ചരിത്ര നേട്ടത്തിൽ ഇന്ത്യ
12:03 PM Aug 08, 2021 | Deepika.com