റിയോ ഒളിന്പിക്സിലെ സ്വർണം ബ്രസീലിന്റെ പുരുഷ ഫുട്ബോൾ ടീം ടോക്കിയോയിൽ നിലനിർത്തി. അധിക സമയം വരെ നീണ്ട ഫൈനൽ മത്സരത്തിൽ ബ്രസീൽ 2-1ന് സ്പെയിനിനെ തോൽപ്പിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാത്യൂസ് കുന്യ ബ്രസീലിനെ മുന്നിലെത്തിച്ചു. 61-ാം മിനിറ്റിൽ മൈക്കൽ ഒയാർസബാൽ തിരിച്ചടിച്ചതോടെ മത്സരം നിശ്ചത സമയത്ത് സമനിലയായി. ഇതോടെ അധികസമയത്തേക്കു കടന്നു. 109-ാം മിനിറ്റിൽ മാൽക്കമിന്റെ ഗോളിൽ ബ്രസീൽ ജയം സ്വന്തമാക്കി.
ഒളിന്പിക് ഫുട്ബോളിൽ സ്വർണമെഡൽ നിലനിർത്തുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. 2004, 2008 ഒളിന്പിക്സിൽ അർജന്റീന ഈ നേട്ടം കൈവരിച്ചിരുന്നു.
കാൽപ്പന്തിൽ കാനറി
11:21 AM Aug 08, 2021 | Deepika.com