ഒളിന്പിക് ഗോൾഫിൽ മെഡൽ പ്രതീക്ഷയുയർത്തിയ ഇന്ത്യൻ താരം അദിതി അശോകിന് ഒടുവിൽ നിരാശ. വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേയിൽ ഇന്നലെ നടന്ന നാലാമത്തെയും അവസാനത്തെയും റൗണ്ട് മത്സരം അവസാനിച്ചപ്പോൾ അദിതിക്ക് നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.
മെഡൽ നഷ്ടമായെങ്കിലും ഗോൾഫിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ 12 പാർ പോയന്റുമായി ഇന്ത്യൻതാരം രണ്ടാമതുണ്ടായിരുന്നു. മൂന്ന് റൗണ്ടുകളിലായി അദിതിക്ക് 201 സ്ട്രോക്കുകളേ വേണ്ടിവന്നുള്ളൂ.
എന്നാൽ, നാലാം റൗണ്ടിൽ ജപ്പാന്റെ മോനെ ഇനാമി 10 ബെർഡീസുമായി അദിതിയെ മറികടക്കുകയായിരുന്നു. 15 പാർ പോയിന്റുമായി അദിതി നാലാം സ്ഥാനത്തായി. ഒളിന്പിക് ഗോൾഫിൽ നാലാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അദിതി.
ചരിത്ര അദിതി
11:20 AM Aug 08, 2021 | Deepika.com