ഒളിന്പിക്സ് ബാസ്കറ്റ്ബോളിൽ തുടർച്ചയായി നാലാം തവണയും സ്വർണം നേടി അമേരിക്ക. പുരുഷന്മാരുടെ ഫൈനൽ മത്സരത്തിൽ യുഎസ്എ 87-82ന് ഫ്രാൻസിനെ തോൽപ്പിച്ചു. ഒളിന്പിക്സ് ബാസ്ക്കറ്റ്ബോളിൽ 19 തവണ പങ്കെടുത്ത അമേരിക്കയുടെ 16-ാമത്തെ സ്വർണമാണ്.
എൻബിഎ താരം കെവിൻ ഡ്യുറന്റിന്റെ തകർപ്പൻ പ്രകടനമാണ് അമേരിക്കയെ വിജയത്തിലേക്കു നയിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ഡ്യൂറന്റ് ഒളിന്പിക്സ് സ്വർണം നേടുന്നത്. ഇന്നു നടക്കുന്ന വനിതകളുടെ സ്വർണമെഡൽ പോരാട്ടത്തിൽ യുഎസ്എ ജപ്പാനെ നേരിടും.
ബാസ്കറ്റിൽ യുഎസ്എ
11:13 AM Aug 08, 2021 | Deepika.com