ഒളിന്പിക് വേദിയിൽ പി.ആർ. ശ്രീജേഷിന്റെ ഹോക്കി വെങ്കലത്തിനു പിന്നാലെ മലയാളികളുടെ മറ്റൊരു നേട്ടം. പുരുഷ വിഭാഗം 4x400 മീറ്റർ റിലേയിൽ മൂന്നു മലയാളികൾ അണിനിരന്ന ഇന്ത്യ ഏഷ്യൻ റിക്കാർഡ് കുറിച്ചു.
പക്ഷേ, സെക്കൻഡിന്റെ അംശത്തിന്റെ വ്യത്യാസത്തിന് ഇന്ത്യക്ക് ഫൈനൽ യോഗ്യത നഷ്ടപ്പെട്ടത് ദുഃഖകരമായി. മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് എന്നീ മലയാളികൾക്കൊപ്പം തമിഴ്നാട്ടിൽനിന്നുള്ള ആരോക്യ രാജീവും ഉൾപ്പെട്ട ഇന്ത്യൻ റിലേ ടീമാണ് ഏഷ്യൻ റിക്കാർഡ് കുറിച്ച് മടങ്ങിയത്.
പുരുഷവിഭാഗം 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്റംഗ് പൂനിയ സെമിയിൽ പരാജയപ്പെട്ടു. ഇന്നു നടക്കുന്ന വെങ്കലമെഡൽ പോരാട്ടത്തിൽ ബജ്റംഗിന്റെ വിജയത്തിനായാണ് ഇന്ത്യയുടെ കാത്തിരിപ്പ്.
അത്ലറ്റിക്സിൽ മെഡൽ പ്രതീക്ഷയുമായി പുരുഷ ജാവനിൽ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നു ഫൈനലിന് ഇറങ്ങും. വനിതാ ഗോൾഫ് സിംഗിൾസിൽ അദിതിയിലൂടെ ഇന്ത്യ അപ്രതീക്ഷിത മെഡൽ നേടുമോ എന്നതും ഇന്നത്തെ സുപ്രധാന ചോദ്യമാണ്. മൂന്ന് റൗണ്ട് പിന്നിടുന്പോൾ രണ്ടാം സ്ഥാനത്താണ് അദിതി.