പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അമേരിക്കയുടെ റയാൻ ക്രൗസർക്ക് ഒളിന്പിക് റിക്കാർഡ്. 23.30 മീറ്റർ ദൂരം കണ്ടെത്തിയാണ് ക്രൗസർ സ്വർണത്തോടെ ഒളിന്പിക് റിക്കാർഡ് സ്വന്തമാക്കിയത്. റിയോയിൽ ക്രൗസർതന്നെ കുറിച്ച 22.52 മീറ്റർ എന്ന റിക്കാർഡാണ് ടോക്കിയോയിൽ തിരുത്തിയത്.
അമേരിക്കയുടെ ജോ കൊവാക്സ് വെള്ളിയും ന്യൂസിലൻഡിന്റെ തോമസ് വാൽഷ് വെങ്കലവും നേടി. റിയോ ഒളിന്പിക്സിലും ഈ മൂവർക്കുമായിരുന്നു സ്വർണവും വെള്ളിയും വെങ്കലവും.
125 വർഷത്തെ ചരിത്രമുള്ള ഒളിന്പിക്സിൽ ആദ്യമായാണ് ഒരു വ്യക്തിഗത ഇനത്തിൽ ഒരേ അത്ലറ്റുകൾ തുടർച്ചയായി രണ്ടു തവണ ഒരേ സ്ഥാനത്തെത്തുന്നത്.
വീണ്ടും വൺ, ടൂ, ത്രീ...
12:18 PM Aug 06, 2021 | Deepika.com