ടോക്കിയോയിലെ ബോക്സിംഗിൽ റിംഗിൽ നിന്നും ഇന്ത്യക്ക് വെങ്കലം. സെമിയിലെത്തിയതോടെ മെഡൽ ഉറപ്പിച്ച ലവ്ലിന ബോർഗൊഹെയ്ൻ വെങ്കല മെഡൽ സ്വന്തമാക്കി. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിന്റെ സെമി ഫൈനലിൽ ലവ്ലിന ലോക ഒന്നാം നന്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോട് 5-0ന് തോറ്റു.
വെങ്കല ഇടിയില്ല!
സാധാരണയായി വെങ്കല മെഡൽ പോരാട്ടം ഉള്ളതല്ലേ ബോക്സിംഗിൽ അതില്ലേ... സംശയം ന്യായമാണെങ്കിലും കാര്യങ്ങളിൽ അല്പം വളച്ചുകെട്ടലുണ്ട്. ഒളിന്പിക്സ് ബോക്സിംഗിൽ സെമിയിൽ പ്രവേശിച്ചാൽ വെങ്കലം ഉറപ്പാണ്.
കാരണം, വെങ്കലത്തിനായി ലൂസേഴ്സ് ഫൈനൽ ഇല്ല. ഫൈനലിലേക്കു മുന്നേറുന്നവർ സെമിയിൽ എതിരാളികളെ ഇടിച്ച് വശംകെടുത്തിയിരിക്കാം. അതിനാൽ വെങ്കലത്തിനായി പരാജയപ്പെട്ടവർതമ്മിൽ പോരാട്ടം വേണ്ടെന്ന് 1950ൽ രാജ്യാന്തര ബോക്സിംഗ് അസോസിയേഷൻ നിശ്ചയിച്ചു.
1904-1948വരെയുള്ള ഒളിന്പിക്സ് ബോക്സിംഗിൽ വെങ്കല മെഡൽ പോരാട്ടമുണ്ടായിരുന്നു. 1972 മുതൽ സെമിയിൽ പരാജയപ്പെടുന്ന രണ്ട് ബോക്സിംഗ് താരങ്ങൾക്കും വെങ്കലം നൽകിവരുന്നു.
ലവ്ലിനയ്ക്കു വെങ്കലം
11:25 AM Aug 05, 2021 | Deepika.com