ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഇന്ത്യ ഏറ്റവുമധികം മെഡൽ പ്രതീക്ഷ പുലർത്തുന്ന ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ മത്സരിച്ച നീരജ് ആദ്യ ശ്രമത്തിൽത്തന്നെ 86.65 മീറ്റർ ദൂരം കണ്ടെത്തിയാണ് ഫൈനലിനു ടിക്കറ്റെടുത്തത്.
83.50 മീറ്ററാണ് ഫൈനൽ യോഗ്യതയ്ക്കുവേണ്ടിയിരുന്നത്. രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടിൽ മത്സരിച്ച 32 പേരിൽ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതാണ്.