ഒളിന്പിക്സിൽ വനിതകളുടെ ബാലൻസ് ബീം ജിംനാസ്റ്റിക്സിൽ അമേരിക്കയുടെ സിമോണ്‍ ബൈൽസിനു വെങ്കലം. വനിതകളുടെ ജിംനാസ്റ്റിക്സിലെ അവസാന ഇനമായിരുന്നു ഇത്. ചൈനയുടെ ഗുവാൻ ചെൻചെനാണ് സ്വർണം. വെള്ളി ചൈനയുടെതന്നെ ടാംഗ് സിജിംഗിനാണ്.
കഴിഞ്ഞയാഴ്ച മാനസികപ്രശ്നങ്ങളെത്തുടർന്നു പിന്മാറിയശേഷമുള്ള ബൈൽസിന്റെ ആദ്യ മത്സരമായിരുന്നു. ടോക്കിയോ ഒളിന്പിക്സിൽ അമേരിക്കൻ താരത്തിന് ഒരു വെള്ളിയും ഒരു വെങ്കലവുമേ നേടാനായുള്ളൂ. ആർട്ടിസ്റ്റിക് ടീം ഓൾറൗണ്ടിൽ യുഎസ്എയ്ക്ക് ഫൈനലിനു യോഗ്യത നേടിക്കൊടുത്തശേഷം താരം പിന്മാറുകയായിരുന്നു.