നീന്തൽക്കുളത്തിൽ അഞ്ചാം സ്വർണവും നീന്തിയെടുത്ത് അമേരിക്കൻ താരം കേലെബ് ഡ്രെസൽ. ഇന്നലെ നടന്ന പുരുഷൻമാരുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലും 4x100 മീറ്റർ മെഡ്ലെ റിലേയിലും ഒന്നാമതെത്തിയതോടെയാണു ടോക്കിയോയിലെ ഡ്രെസലിന്റെ സ്വർണ നേട്ടം അഞ്ചായി ഉയർന്നത്.
100 മീറ്റർ ബട്ടർഫ്ളൈയിൽ ലോക റിക്കാഡോടെയാണു ഡ്രെസലിന്റെ സ്വർണ നേട്ടം, 49.45 സെക്കൻഡ്. ഒളിന്പിക് റിക്കാർഡും ഡ്രെസലിന്റെ പേരിലാണ്. ഇതോടെ ഡ്രെസലിന്റെ ഒളിന്പിക് സ്വർണ മെഡലുകളുടെ എണ്ണം ഏഴായി.