ഭൂഗോളത്തിലെ വേഗരാജ്ഞി ആരെന്ന ചോദ്യത്തിന് ഉത്തരമായി. എലെയ്ൻ തോംസണ്. ടോക്കിയൊ ഒളിന്പിക് സ്റ്റേഡിയത്തിൽ നടന്ന 100 മീറ്റർ വേഗ പോരാട്ടത്തിൽ 10.61 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്ന് ഇരുപത്തൊന്പതുകാരിയായ എലെയ്ൻ തോംസണ് സ്വർണം കരസ്ഥമാക്കി. 1988ൽ സോളിൽ അമേരിക്കയുടെ ഫ്ളോറെൻസ് ഗ്രിഫിത്ത് ജോയ്നർ കുറിച്ച 10.62 സെക്കൻഡ് എന്ന ഒളിന്പിക് റിക്കാർഡ് തകർത്താണ് എലെയ്ൻ ടോക്കിയോയിൽ വേഗ രാജ്ഞി കിരീടം ചൂടിയത്.
33 വർഷം പഴക്കമുള്ള ഒളിന്പിക് റിക്കാർഡ് സ്വന്തം പേരിൽ കുറിച്ച വേഗക്കുതിപ്പിൽ എലെയ്ൻ തോംസണ് പിന്നിലാക്കിയത് 2008, 2012 ഒളിന്പിക് സ്വർണ ജേതാവായ ഷെല്ലി ആൻ ഫ്രേസറിനെയും ഷെറീക്ക ജാക്സണിനെയുമാണ്. 10.74 സെക്കൻഡുമായി ഷെല്ലി ആൻ ഫ്രേസർ വെള്ളിയും 10.76 സെക്കൻഡുമായി ഷെറീക്ക വെങ്കലവും സ്വന്തമാക്കി. അതോടെ 2020 ഒളിന്പിക്സ് വനിതാ 100 മീറ്ററിലെ മൂന്ന് മെഡലും ജമൈക്കയുടെ അക്കൗണ്ടിൽ ചേർക്കപ്പെട്ടു.
അത്യന്തം വാശിയേറിയ സ്വർണപ്പോരാട്ടത്തിൽ അവസാന 30 മീറ്ററിലെ കുതിപ്പിലൂടെയാണ് ഷെല്ലി ആൻ ഫ്രേസറിനെ പിന്തള്ളി എലെയ്ൻ അതിവേഗം ഫിനിഷിംഗ് ലൈൻ കടന്നത്.
ആദ്യ 25 മീറ്ററിൽ ഷെല്ലിക്കായിരുന്നു ലീഡ്. എന്നാൽ, എലെയ്ന്റെ പോരാട്ടത്തിൽ ഒളിന്പിക് റിക്കാർഡുപോലും തകർന്നു. ഐവറികോസ്റ്റിന്റെ മെഡൽ പ്രതീക്ഷയായിരുന്ന മേരി ജോസ് ത ലൂവിനെ (10.91 സെക്കൻഡ്) അവസാന 25 മീറ്ററിൽ പിന്തള്ളിയായിരുന്നു ഷെറീക്കയുടെ വെങ്കല നേട്ടം.
പുരുഷ വിഭാഗം 100 മീറ്റർ ഫൈനൽ ഇന്ത്യൻ സമയം ഇന്ന് 6.20ന് നടക്കും. ഉച്ചകഴിഞ്ഞ് 3.45ന് ആരംഭിക്കുന്ന സെമി ഫൈനലുകൾക്കുശേഷം മാത്രമേ ഫൈനൽ ചിത്രം വ്യക്തമാകൂ.