ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഉയർത്തി പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിൾസ് പ്രീക്വാർട്ടറിൽ സിന്ധു 21-15, 21-13ന് ഡെന്മാർക്കിന്റെ മിയ ബ്ലിച്ഫെൽറ്റിനെ തോൽപ്പിച്ചു. ക്വാർട്ടറിൽ ആതിഥേയരായ ജപ്പാന്റെ അകാനെ യാമഗുച്ചിയാണു സിന്ധുവിന്റെ എതിരാളി.
സിന്ധുവും ബ്ലിച്ഫെൽറ്റുമായുള്ള നേർക്കുനേർ പോരാട്ടത്തിൽ ഇന്ത്യൻ താരം ഇതോടെ 5-1ന് മുന്നിലെത്തി. ആദ്യ ഗെയിമിൽ 2-0ന് പിന്നിലായ ശേഷം സിന്ധുവിന്റെ കുതിപ്പായിരുന്നു. ഇടയ്ക്കൊന്നു ഡെന്മാർക്ക് താരം സിന്ധുവിന് അടുത്തെത്തിയെങ്കിലും ലീഡ് കൈവിടാതെ സൂക്ഷിക്കാൻ സിന്ധുവിനായി.