ബോക്സിംഗിൽ ഇന്ത്യയുടെ മെഡൽ മോഹങ്ങൾ സജീവമാക്കിക്കൊണ്ട് പൂജാ റാണി ക്വാർട്ടർ ഫൈനലിൽ. വനിതകളുടെ 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം അൾജീരിയയുടെ ഐചർക് ചായിബായെ തോൽപ്പിച്ചു. മത്സരത്തിൽ ആധിപത്യം പുലർത്തിയ പൂജ 5-0ന്റെ അനായാസ ജയമാണ് സ്വന്തമാക്കിയത്.
ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ പൂജയ്ക്ക് മെഡലുറപ്പിക്കാം. ഈ വർഷം ദുബായിൽനടന്ന ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ പൂജ സ്വർണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിന്പിക്സാണിത്.
വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്നും ക്വാർട്ടറിലെത്തിയിരുന്നു. മേരി കോമിന്റെ പ്രീക്വാർട്ടർ പോരാട്ടം ഇന്ന് നടക്കും.