ടോക്കിയോയിൽ ചൂടുകൂടുന്നു. ടെന്നീസ് മത്സരത്തിനിടെ ചൂടു കാരണം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ റഷ്യൻ താരം ഡാനിയൽ മെദ്വദേവ് ചെയർ അന്പയറോട് ദേഷ്യപ്പെട്ടു. മത്സരത്തിനിടയിൽ താൻ മരിച്ചാൽ താങ്കൾ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു അന്പയറോട് ലോക രണ്ടാം നന്പർ താരത്തിന്റെ ചോദ്യം.
ഒളിന്പിക് ടെന്നീസ് സ്വർണം തേടിയെത്തിയിരിക്കുന്ന പുരുഷ സിംഗിൾസിലെ ഒന്നാം നന്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ കെയ് നിഷികോരിയെ നേരിടും. പ്രീക്വാർട്ടറിൽ ജോക്കോവിച്ച് സ്പെയിനിന്റെ അലഹാൻഡ്രോ ഡേവിഡോവിച്ച് ഫോകിനയെ 6-3, 6-1ന് തോല്പിച്ചു.
മിക്സഡ് ഡബിൾസിൽ ജോക്കോവിച്ച്-നിന സ്റ്റൊജനോവിച്ച് സഖ്യം ക്വാർട്ടറിലെത്തി. റഷ്യയുടെ ലോക രണ്ടാം നന്പർ ഡാനിൽ മെദ്വദേവ്, ജർമനിയുടെ ലോക അഞ്ചം നന്പർ അലക്സാണ്ടർ സ്വരേവ് എന്നിവരും ക്വാർട്ടറിലെത്തി.
ചൂടിൽ തളർന്ന മെദ്വദേവ് ചൂടായി
11:42 AM Jul 29, 2021 | Deepika.com