ഒളിന്പിക് ഫുട്ബോളിന്റെ പുരുഷ വിഭാഗത്തിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ചാണ് ബ്രസീലിന്റെ മുന്നേറ്റം.
അതേസമയം, ജർമനിക്ക് ക്വാർട്ടറിലെത്താനായില്ല. അവസാന മത്സരത്തിൽ ഐവറി കോസ്റ്റിനോട് 1-1ന് സമനില വഴങ്ങിയതാണ് ജർമനിക്ക് തിരിച്ചടിയായത്. ഐവറികോസ്റ്റ് ക്വാർട്ടറിലെത്തി.
ഗ്രൂപ്പ് സിയിൽനിന്ന് സ്പെയിനും ഈജിപ്തും ക്വാർട്ടറിലെത്തി. സ്പെയിൻ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അർജന്റീനയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. നാലു പോയിന്റാണ് ഈജിപ്തിന്. ഇത്രതന്നെ പോയിന്റുള്ള അർജന്റീനയെ ഗോൾ വ്യത്യാസത്തിൽ പിന്തള്ളിയാണ് ഈജിപ്ത് ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് എയിൽ ജപ്പാൻ മൂന്നാം ജയവും സ്വന്തമാക്കി.
ജപ്പാൻ 4-0ന് ഫ്രാൻസിനെ തകർത്തു. മെക്സിക്കോ 3-0ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ജപ്പാനും മെക്സിക്കോയും ക്വാർട്ടറിൽ കടന്നു. ഫ്രാൻസ് നോക്കൗട്ട് കാണാതെ പുറത്തായി.
ബ്രസീൽ, സ്പെയിൻ ക്വാർട്ടറിൽ
11:37 AM Jul 29, 2021 | Deepika.com