ജിംനാസ്റ്റിക്സിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച അമേരിക്കയുടെ സിമോണ്‍ ബൈൽസ് വിഷാദത്തിനടിമപ്പെട്ട് പിന്മാറുന്ന മത്സരങ്ങളുടെ എണ്ണം കൂടുന്നു. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെ പിന്മാറിയ ബൈൽസ്, ഇന്നു നടക്കാനിരിക്കുന്ന വ്യക്തിഗത ഓൾ റൗണ്ട് ഫൈനലിൽ നിന്നും പിന്മാറി.
മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് താരത്തിന്റെ പിന്മാറ്റമെന്ന് യുഎസ്എ ജിംനാസ്റ്റിക്സ് അറിയിച്ചു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന നാല് വ്യക്തിഗത ഫൈനലുകളിലും പങ്കെടുക്കുമോ എന്ന കാര്യം ബൈൽസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിഷാദം!
11:32 AM Jul 29, 2021 | Deepika.com