ഒളിന്പിക്സ് വേദിയിലെ ബോക്സിംഗ് റിംഗിൽനിന്ന് ഇന്ത്യക്കു സന്തോഷകരമായ വാർത്ത. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ ക്വാർട്ടിൽ പ്രവേശിച്ചു. മെഡൽ ഉറപ്പാക്കാൻ ഒരു ജയം മാത്രം അകലെയാണ് ഇന്ത്യൻ താരം.
പ്രീക്വാർട്ടറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജർമനിയുടെ നാദീൻ അപ്പെറ്റ്സിനെ 3:2ന് കീഴടക്കിയാണു ലവ്ലിനയുടെ ക്വാർട്ടർ പ്രവേശനം. ഇരുപത്തിമൂന്നുകാരിയായ ലവ്ലിനയും മുപ്പത്തഞ്ചുകാരിയായ നാദീനും രണ്ടു തവണ വീതം ലോക ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട്.
വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ മുൻ ലോകചാന്പ്യൻ ചിൻ ചെന്നിനെ ലവ്ലിന നേരിടും.
ലവ്ലിനയുടെ വിജയത്തിനൊപ്പം പുരുഷ ഹോക്കിയിൽ 3-0ന് സ്പെയിനെ തോൽപ്പിച്ചതു മാത്രമാണ് ടോക്കിയോയിൽ ഇന്നലെ ഇന്ത്യയുടെ നേട്ടം.