ഒളിന്പിക്സ് ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ മണിക് ബത്രയ്ക്കും സുതീർഥ മുഖർജിക്കും വിജയം. മണിക് ബത്ര 4-0ന് ബ്രിട്ടന്റെ ടിൻ ടിൻ ഹോയെ തോൽപ്പിച്ചു. 11-7, 11-6, 12-10, 11-9നായിരുന്നു ബത്രയുടെ ജയം.
രണ്ടാം മത്സരത്തിൽ സുതീർഥ കടുത്ത പോരാട്ടത്തിനൊടുവിൽ സ്വീഡന്റെ ലിന്റ ബെർസ്റ്റോമറിനെ 4-3ന് പരാജയപ്പെടുത്തി. 5-11, 11-9, 11-13, 9-11, 11-3, 11-9, 11-5നായിരുന്നു ജയം. മത്സരത്തിന്റെ തുടക്കത്തിൽ സ്വീഡിഷ് താരത്തിനായിരുന്നു ആധിപത്യം.
മിക്സഡ് ഡബിൾസ് പ്രീ ക്വാർട്ടറിൽ മണിക് ബത്ര-ശരത് കമൽ സഖ്യം പുറത്തായി. പ്രീക്വാർട്ടറിൽ ഇന്ത്യൻ സഖ്യത്തെ 4-0ന് ചൈനീസ് തായ്പേയുടെ ലിൻ യുൻ ജു-ചെംഗ് ഇ ചിയാംഗ് ടീം പരാജയപ്പെടുത്തി. 11-8, 11-6, 11-5, 11-4നായിരുന്നു ഇന്ത്യൻ ടീമിന്റെ തോൽവി.
മണിക് ബത്ര, സുതീർഥ മുന്നോട്ട്
11:46 AM Jul 25, 2021 | Deepika.com