ജപ്പാന് തങ്ങളുടെ സാങ്കേതിക പ്രൗഢിമുഴുവൻ കാണിക്കാൻ ലഭിച്ച അവസരമായിരുന്നു ടോക്കിയോ 2020 ഒളിന്പിക്സ്. ഒളിന്പിക്സിനായി ഡ്രൈവർ ഇല്ലാത്ത ടാക്സി കാറും റെയിൽവേ സ്റ്റേഷനുകളിൽ വഴി പറഞ്ഞു നൽകുന്ന റോബട്ടുമെല്ലാമായി ജപ്പാൻ ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്പോഴായിരുന്നു കോവിഡിന്റെ രംഗപ്രവേശനം.
അതോടെ 2020ൽ നടക്കേണ്ട ഒളിന്പിക്സ് 2021ലേക്ക് നീട്ടിവച്ചു. മൂന്ന് കോവിഡ് തരംഗങ്ങളാൽ ജപ്പാൻ ദുരിതത്തിലായി. ഒളിന്പിക്സിനായി ലോകത്തിന്റെ വിവിധ കോണിൽനിന്ന് ടോക്കിയോയിലേക്ക് ഒഴുകിയെത്തേണ്ടിയിരുന്ന ജനസാഗരം തടയപ്പെട്ടു.
എന്നിരുന്നാലും, കോവിഡ് പ്രതിസന്ധിക്കിടെ മൊബൈൽ ഫോണുകൾകൊണ്ടാണ് ഒളിന്പിക്സിനും പാരാലിന്പിക്സിനുമായുള്ള 5,000 മെഡലുകൾ നിർമിച്ചിരിക്കുന്നത്. അതോടെ 1621 നഗരസഭകളിൽ നിന്ന് ശേഖരിച്ച 62 ലക്ഷത്തിലേറെ ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ ഒളിന്പിക്സിനുള്ള സ്വർണം, വെള്ളി, വെങ്കലം മെഡലുകളായി.
2010 വാൻകൂവർ വിന്റർ ഒളിന്പിക്സിലും പാരാലിന്പിക്സിലുമാണ് ഈ വിദ്യ ആദ്യമായി ഉപയോഗിച്ചത്.