ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ടെന്നീസ് താരം സുമിത് നഗാലിന് ഒളിന്പിക്സ് സിംഗിൾസിനു യോഗ്യത. നഗാലിന് ഒളിന്പിക്സിനു നേരിട്ടു യോഗ്യത ഉണ്ടെന്ന കാര്യം ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ഐടിഎഫ്) ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷനെ അറിയിച്ചു. എടിപി റാങ്കിംഗിൽ നഗാൽ 144-ാം സ്ഥാനത്താണ്.
127-ാം റാങ്കിലുണ്ടായിരുന്ന യൂകി ഭാംബ്രി വലതുകാൽ മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണ്. ഇതേത്തുടർന്ന് ഭാംബ്രിക്ക് ഒളിന്പിക്സിൽ പങ്കെടുക്കാനാവില്ല.
127-ാം റാങ്കിലുണ്ടായിരുന്ന യൂകി ഭാംബ്രി വലതുകാൽ മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണ്. ഇതേത്തുടർന്ന് ഭാംബ്രിക്ക് ഒളിന്പിക്സിൽ പങ്കെടുക്കാനാവില്ല.