സ്പെയിനിൽ മാത്രമല്ല, ഇറ്റലിയിലും റൊണാൾഡോയ്ക്കു വീടുണ്ട്, ഒരു സ്വപ്നക്കൊട്ടാരം. മാഡ്രിഡിലെയും ഇറ്റലിയിലെയും വീടുകൾ തമ്മിൽ ഒരു കാര്യത്തിൽ സാമ്യമുണ്ട്. അതു മുൻവാതിലിന്റെ കാര്യത്തിലാണ്.
ഇരു വാതിലുകളിലും റൊണാൾഡോയുടെ ട്രേഡ് മാർക്കായ സിആർ7 എന്നു കൊത്തിവച്ചിട്ടുണ്ട്. തീർന്നില്ല, റൊണാൾഡോയുടെ ജന്മനാടായ മഡെയ്രയിൽ അദ്ദേഹം നിർമിച്ചിരിക്കുന്നത് ഏഴു നിലകളുള്ള ഒരു മണിസൗധമാണ്.
എട്ടു മില്ല്യൺ ഡോളർ (ഏകദേശം 60 കോടി) ആണ് ഈ വീടിന്റെ വില. 2020ൽ ആണ് വീടിന്റെ നിർമാണം പൂർത്തീകരിച്ചത്. ലാ ഫിൻകയിലെ 6.2 മില്ല്യൺ ഡോളർ (46 കോടി രൂപ) വിലവരുന്ന വില്ലയിലാണ് റൊണാൾഡോയും കുടുംബവും താമസിക്കുന്നത്. സർവസൗകര്യങ്ങളുമുള്ള വീട്ടിലെ പ്രധാന ആകർഷണം ഷെൽഫുകളിൽ നിരനിരയായി അടുക്കി വച്ചിരിക്കുന്ന ട്രോഫികളും ഷീൽഡുകളുമാണ്. ഇതിനു പുറമേ ന്യൂയോർക്കിലും മൻഹാട്ടനിലും റൊണാൾഡോയ്ക്കു വീടുകളുണ്ട്.
പെസ്റ്റാന സിആർ7
ഫുട്ബോളിനു പുറമേ റൊണാൾഡോയ്ക്കു താത്പര്യമുള്ള മറ്റൊരു മേഖല ഒരുപക്ഷേ ബിസിനസായിരിക്കണം. കാരണം പല ബിസിനസ് സംരംഭങ്ങളിലും അദ്ദേഹം പണം മുടക്കിയിട്ടുണ്ട് പ്രത്യേകിച്ചു ഹോട്ടൽ ബിസിനസിൽ.
ലിസ്ബണിലും ഫങ്ചലിലുമുള്ള പെസ്റ്റാന സിആർ7 ഹോട്ടലുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പങ്കാളിത്തമുള്ളതാണ്. റൊണാൾഡോയും പെസ്റ്റാന ഹോട്ടൽ ഗ്രൂപ്പും ചേർന്നാണ് പെസ്റ്റാന സിആർ7 ഹോട്ടലുകൾ നടത്തുന്നത്. 48 മുറികളുള്ള ഹോട്ടലിന്റെ ഹാൾ ഒരുക്കിയിരിക്കുന്നതു ഫുട്ബോൾ ഗ്രൗണ്ടിനു സമാനമായ രീതിയിലാണ്.
ആനന്ദം നിറയ്ക്കുന്ന കടൽക്കാഴ്ചകളിലേക്കു നോക്കിയിരിക്കുന്ന ഫങ്ചൽ ഹോട്ടലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് സിആർ 7 മ്യൂസിയം ആണ്. റൊണാൾഡോ ഉപയോഗിച്ച ഷർട്ടുകൾ, ടീഷർട്ടുകൾ, സ്നീക്കേഴ്സ്, അദ്ദേഹത്തിനു ലഭിച്ച ട്രോഫികൾ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പാരിസ്, മാഞ്ചസ്റ്റർ, മാഡ്രിഡ്, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ ഹോട്ടലുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോയിപ്പോൾ. 151 മുറികളോടു കൂടിയ പെസ്റ്റാന സിആർ 7 2023ൽ മാഞ്ചസ്റ്ററിൽ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് റൊണാൾഡോ.
മെഴുകു പ്രതിമ
മാഡ്രിഡ് മ്യൂസിയത്തിൽ തന്റെ മെഴുകുപ്രതിമ കണ്ടപ്പോൾ റൊണാൾഡോയ്ക്ക് ഒരു മോഹം, തന്റെ വീട്ടിലും വേണം ഒരു മെഴുകു പ്രതിമ.
പിന്നെ ഒട്ടും വൈകിയില്ല. മുപ്പതിനായിരം ഡോളർ (22 ലക്ഷം) മുടക്കി തന്റെ മെഴുകുപ്രതിമ നിർമിച്ചു. തീർന്നില്ല, മാഡ്രിഡ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന പ്രതിമയുടെ അതതു സമയത്തെ ഹെയർ സ്റ്റൈൽ തന്നെ ഈ പ്രതിമയിലും ഉറപ്പാക്കാൻ റൊണാൾഡോ ഒരു ഹെയർസ്റ്റൈലസ്റ്റിനെയും നിയമിച്ചിട്ടുണ്ട്!