തൊ​ണ്ണൂ​റ്റി​യേ​ഴാം വ​യ​സി​ൽ വ്യത്യസ്തമായൊരു വോട്ട്, അഭിമാനത്തോടെ മീനാക്ഷിയമ്മ

11:03 AM Mar 31, 2021 | Deepika.com
മ​ഹാ​ത്മാ​ഗാ​ന്ധി​യെ ഇ​ല​ന്തൂ​രി​ൽ സ്വീ​ക​രി​ച്ച കെ. ​മീ​നാ​ക്ഷി​യ​മ്മ​യ്ക്ക് 97 വ​യ​സി​ലെ വോ​ട്ട് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത കാ​ലം​മു​ത​ൽ മു​ട​ങ്ങാ​തെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന ഉ​ട​യ​ൻ​കാ​വി​ൽ കെ. ​മീ​നാ​ക്ഷി​യ​മ്മ​യ്ക്ക് വാ​ർ​ധ​ക്യ​കാ​ല പ്ര​ശ്ന​ങ്ങ​ൾ​മൂ​ലം ക​ഴി്ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടിം​ഗ് സ​ന്പ്ര​ദാ​യം വീ​ട്ടി​ലെ​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പു​തി​യ ഉ​ത്ത​ര​വു​പ്ര​കാ​രം വ​യോ​ധി​ക​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​യ​ൻ​കാ​വ് വീ​ട്ടി​ലെ​ത്തി. ഇ​ല​ന്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ 129-ാം ന​ന്പ​ർ ബൂ​ത്തി​ലെ 236-ാം ന​ന്പ​ർ വോ​ട്ട​റാ​ണ് മീ​നാ​ക്ഷി​യ​മ്മ.

1937 ജ​നു​വ​രി 20ന് ​ഗാ​ന്ധി​ജി ഇ​ല​ന്തൂ​ർ സ​ന്ദ​ർ​ശി​ക്കു​ന്പോ​ൾ ഇ​തേ സ്കൂ​ളി​ലെ സി​ക്സ്ത് ഫോം ​വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു മീ​നാ​ക്ഷി​യ​മ്മ.

പ്ര​മു​ഖ ഗാ​ന്ധി​യ​ൻ കെ. ​കു​മാ​ർ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​ത്തോ​ടെ ഗാ​ന്ധി​ജി​യു​ടെ പ്ര​സം​ഗ​സ്ഥ​ല​ത്തേ​ക്ക് പോ​യ​തും ഗാ​ന്ധി​ജി പ്ര​സം​ഗി​ച്ച സ്ഥ​ല​വു​മൊ​ക്കെ മീ​നാ​ക്ഷി​യ​മ്മ​യുടെ സ്മരണകളിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു.