നിയമസഭാ മണ്ഡലത്തിന്റെ ആസ്ഥാനത്തേക്ക് അതേ മണ്ഡലത്തിലെ വോട്ടര്‍ യാത്ര ചെയ്ത് എത്തണമെങ്കില്‍ സഞ്ചരിക്കേണ്ടത് 86 കിലോമീറ്റര്‍. കേരളത്തിനു പുറത്തെ വിശേഷമല്ലിത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഈ വേറിട്ട വിശേഷം. മണ്ഡലത്തില്‍ ഉള്‍പ്പെട്ട അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറയില്‍ നിന്നു ചാലക്കുടിയിലേക്കുള്ള ദൂരം 86 കിലോമീറ്ററാണ്.
ആദിവാസി ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന മലക്കപ്പാറ മേഖലയിലെ അരയക്കാപ്പ്, അടിച്ചില്‍തൊട്ടി, മുക്കംപുഴ, വാച്ച്മരം തുടങ്ങിയ ആദിവാസി ഗ്രാമങ്ങളിലേക്ക് തെരഞ്ഞെടുപ്പു കാലത്തു പോലും രാഷ്ട്രീയക്കാര്‍ എത്തിച്ചേരുക കുറവാണ്. യാത്രസൗകര്യങ്ങളുടെ പരിമിതി തന്നെയാണു കാരണം. വാഹനമെത്തുന്ന റോഡില്‍ നിന്നു മൂന്നൂ കിലോമീറ്റര്‍ നടന്നെത്തണം അടിച്ചില്‍ത്തൊട്ടി ആദിവാസി ഗ്രാമത്തിലേക്ക്.
വനവിഭവങ്ങള്‍ ശേഖരിച്ചു ജീവിതമാര്‍ഗം കണ്ടെത്തുന്നവരാണ് ഏറെയും. ഭക്ഷണ, വസ്ത്ര ശൈലികളിലുള്പ്പടെ ജീവിതരീതികളിലും മണ്ഡലത്തിലെ മറ്റു വോട്ടര്‍മാരെ അപേക്ഷിച്ച് ഇവര്‍ വ്യത്യസ്തരാണ്. ഇക്കാര്യങ്ങളില്‍ പരമ്പരാഗതമായ രീതികള്‍ ഉപേക്ഷിക്കാന്‍ ഇവര്‍ക്കു മനസില്ല.
ഇക്കുറി തെരഞ്ഞെടുപ്പും വോട്ടും ഇവിടുത്തുകാര്‍ക്ക് ആഹ്ലാദത്തിന്റേതുകൂടിയാണ്. അധികമാരും തിരിഞ്ഞു നോക്കാത്ത തങ്ങളുടെ മേഖലകളിലും ആവശ്യങ്ങളിലും മുഖ്യ പരിഗണന നല്കിയ പഴയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്ഥിയാവുന്നതാണ് ഇവരുടെ ആഹ്ലാദത്തിനു മുഖ്യകാരണം.
2010-2015 കാലഘട്ടത്തില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ടുവര്‍ഷം പ്രസിഡന്റ് എന്നീ നിലകളില്‍ ഡെന്നീസ് അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. റോഡില്‍ നിന്നു മൂന്നു മണിക്കൂര്‍ നടന്നാല്‍ മാത്രം എത്തുന്ന അടിച്ചില്‍തൊട്ടി കോളനിയിലുള്‍പ്പെടെ ഡെന്നീസ് എത്തി വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരുന്നു.
ആദിവാസി ഗ്രാമങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും വലിയ ജനശ്രദ്ധ നേടി. കൂടാതെ, മഴക്കാലത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തപ്പോള്‍ തന്റെ നേതൃത്വത്തിലുള്ള യുവഗ്രാമം ഉള്‍പ്പെടെ വിവിധ എന്‍ജിഒകളുടെ നേതൃത്വത്തില്‍ ഡെന്നീസ് ഭക്ഷ്യ കിറ്റുകളും മറ്റു സഹായങ്ങള്‍ എത്തിച്ചതും ഡെന്നീസിനെ ആദിവാസി ഗ്രാമവാസികളുടെ പ്രിയങ്കരനാക്കി.
ആദിവാസി സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി ചാലക്കുടിയെ പ്രഖ്യാപിച്ചതും ഇക്കാലഘട്ടത്തിലാണ്. ആദിവാസി യുവാക്കള്‍ക്കായി ട്രൈബല്‍ റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനായിരുന്നു. ഡെന്നീസ് കെ. ആന്റണിയും ഇപ്പോഴത്തെ എംഎംഎല്‍എ ബി.ഡി. ദേവസിയും ആദിവാസി മേഖലകളില്‍ സുപരിചിതനാണെന്നു മയിലാടുംപാറ ടീ എസ്റ്റേറ്റിലെ സൂപ്രണ്ടായ ദിനേശ് കൃഷ്ണ പറഞ്ഞു.
മുന്‍കാലങ്ങളില്‍ വോട്ടിംഗിനു നിര്‍ബന്ധബുദ്ധി കാണിക്കാത്ത തങ്ങള്‍ ഇക്കുറി ഒരു വോട്ടു പോലും പാഴാക്കില്ലെന്നാണ് മലക്കപ്പാറയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രതികരണം. അതിരപ്പിള്ളി പഞ്ചായത്തിന്റെയും തൃശൂര്‍ ജില്ലയുടെയും അതിര്‍ത്തിയാണു മലക്കപ്പാറ. അതിനപ്പുറം തമിഴ്നാടാണ്.
സിജോ പൈനാടത്ത്