+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ് ഡ​യ​ലോ​ഗു​മാ​യി ആ​ക്‌ഷൻ ഹീ​റോ​യു​ടെ എ​ൻ​ട്രി

മാ​സ് ഡ​യ​ലോ​ഗു​മാ​യി തൃ​ശൂ​രി​ലേ​ക്ക് ആ​ക്ഷ​ൻ ഹീ​റോ സു​രേ​ഷ് ഗോ​പി​യു​ടെ എ​ൻ​ട്രി. അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ മ​ണ്ണി​ൽ നി​ന്ന് വ​ട​ക്കും​നാ​ഥ​ന്‍റെ മ​ണ്ണി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്നി​റ​ങ്ങ
മാ​സ് ഡ​യ​ലോ​ഗു​മാ​യി ആ​ക്‌ഷൻ ഹീ​റോ​യു​ടെ എ​ൻ​ട്രി
മാ​സ് ഡ​യ​ലോ​ഗു​മാ​യി തൃ​ശൂ​രി​ലേ​ക്ക് ആ​ക്ഷ​ൻ ഹീ​റോ സു​രേ​ഷ് ഗോ​പി​യു​ടെ എ​ൻ​ട്രി. അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ മ​ണ്ണി​ൽ നി​ന്ന് വ​ട​ക്കും​നാ​ഥ​ന്‍റെ മ​ണ്ണി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്നി​റ​ങ്ങി​യ സു​രേ​ഷ് ഗോ​പി ശോ​ഭാ സു​രേ​ന്ദ്ര​നെ സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ച​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ "അ​സു​ര നി​ഗ്ര​ഹ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ളി​ക​പ്പു​റം ഇ​റ​ങ്ങി​യി​ട്ടു​ണ്ട്'എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

രാ​ഷ്​ട്രീ​യ​ക്കാ​രു​ടെ കൈ​ക​ളി​ൽ നി​ന്നു വി​ശ്വാ​സി​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് ക്ഷേ​ത്ര​ഭ​ര​ണം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പ​ത്രി​ക നൽ ​കി​യ​ശേ​ഷം സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു.

ആ​ശു​പ​ത്രി​വാ​സം ക​ഴി​ഞ്ഞ് വ​ന്ന​തി​ന്‍റെ ക്ഷീ​ണം താ​ര​ത്തി​ന് മു​ഖ​ത്ത് പ്ര​ക​ട​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ സു​രേ​ഷ് ഗോ​പി ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സു​രേ​ഷ്ഗോ​പി​യെ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് പു​ഴ​ക്ക​ലി​ലും അ​യ്യ​ന്തോ​ളി​ലും ത​ടി​ച്ചു​കൂ​ടി​യ​ത്.

പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ന​ട​ൻ ദേ​വ​നും ഉ​ണ്ടാ​യി​രു​ന്നു. ആ​ർ​ഡി​ഒ എ​ൻ.​കെ. കൃ​പ മു​ന്പാ​കെ​യാ​ണ് സു​രേ​ഷ് ഗോപി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഭാ​ര്യ രാ​ധി​ക​യും ഒപ്പമെത്തിയി​രു​ന്നു. പ​ത്രി​ക കൊ​ടു​ത്ത ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തിരി​ച്ചുപോ​യി. 27 ന് ​വീ​ണ്ടും തൃ​ശൂ​രി​ൽ എ​ത്തും. അ​തി​നു​ശേ​ഷം പ്ര​ചാ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കും.